പി​ങ്ക് പോ​ലീ​സി​നെ ക​ണ്ട​വ​രു​ണ്ടോ?വാ​ഹ​നം ഒ​തു​ക്കി​യി​ട്ട് വി​ശ്ര​മി​ക്ക​ലോ പി​ങ്ക് പോ​ലീ​സി​ന്‍റെ “പ​ണി’; സ്ത്രീ​ക​ൾ​ക്കു സു​ര​ക്ഷ​യി​ല്ലാതെ നഗരം

കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​ത്തി​ൽ സ്ത്രീ​ക​ൾ​ക്കു സു​ര​ക്ഷ​യി​ല്ല. ഇ​ന്ന​ലെ​യും പ​ട്ടാ​പ്പ​ക​ൽ ന​ഗ​ര​മ​ധ്യ​ത്തി​ൽ യു​വ​തി​ക്കു​നേ​രെ അ​തി​ക്ര​മ​മു​ണ്ടാ​യി.

ബേ​ക്ക​ർ ജം​ഗ്ഷ​നി​ൽ ബ​സ് കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യോ​ടാ​ണ് വ​ഴി​യാ​ത്ര​ക്കാ​ര​ൻ മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് 5.30നാ​യി​രു​ന്നു സം​ഭ​വം ബ​സ് കാ​ത്തു​നി​ന്ന യു​വ​തി​യെ ക​യ​റി​പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

സ​മീ​പ​ത്തു​നി​ന്ന യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് ഇ​യാ​ൾ പി​ൻ​വാ​ങ്ങി​യ​ത്.സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ മ​ടി​കാ​ണി​ച്ചെ​ങ്കി​ലും യാ​ത്ര​ക്കാ​ർ ശ​ക്ത​മാ​യി ഇ​ട​പെ​ട്ട​തോ​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

മാ​ന​സി​ക വി​ഭ്രാ​ന്തി കാ​ണി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പ്ര​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ന്ന് കോ​ട്ട​യം വെ​സ്റ്റ് എ​സ്എ​ച്ച്ഒ കെ.​ആ​ർ. പ്ര​ശാ​ന്ത്കു​മാ​ർ പി​ന്നീ​ടു പ​റ​ഞ്ഞു.

ന​ഗ​ര​ത്തി​ൽ സ്ത്രീ​ക​ൾ​ക്കു നേ​രെ​യു​ള​ള അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​വും ടൗ​ണി​ൽ സ​മാ​ന​മാ​യ സം​ഭ​വം ഉ​ണ്ടാ​യി.

പ​ട്ടാ​പ്പ​ക​ൽ​പോ​ലും സ്ത്രീ​ക​ൾ​ക്കു ന​ഗ​ര​ത്തി​ലു​ടെ സു​ര​ക്ഷി​ത​മാ​യി സ​ഞ്ച​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. സ​ന്ധ്യ​ക​ഴി​ഞ്ഞാ​ലു​ള്ള അ​വ​സ്ഥ പ​റ​യേ​ണ്ട​തി​ല്ല.

ന​ഗ​ര​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള പി​ങ്ക് പോ​ലീ​സി​നെ കാ​ണാ​നി​ല്ല. ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലോ, വ​ലി​യ വൃ​ക്ഷ​ങ്ങ​ളു​ടെ ത​ണ​ലി​ലോ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത് വി​ശ്ര​മി​ക്ക​ലാ​ണ് പി​ങ്ക് പോ​ലീ​സ് ചെ​യ്യ​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

ഡ്യൂ​ട്ടി​ക്കി​ട​യി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വി​നോ​ദം ക​ണ്ടെ​ത്ത​ലാ​ണ് പി​ങ്ക് പോ​ലീ​സ് ചെ​യ്യു​ന്ന​തെ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

‌ബേ​ക്ക​ർ ജം​ഗ്ഷ​ൻ, സി​എം​എ​സ് കോ​ള​ജ് റോ​ഡ്, തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ൻ​ഡ്, കെ​ഐ​സ്ആ​ർ​ടി​സി, നാ​ഗ​ന്പ​ടം, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, ലോ​ഗോ​സ് ജം​ഗ്ഷ​ൻ, ശാ​സ്ത്രി റോ​ഡ്, ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി പ​രി​സ​രം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കും നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ന്പോ​ഴേ​ക്കും ഓ​ടി ര​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ടാ​വും പ്ര​തി​ക​ൾ. മാ​ന​ഹാ​നി ഭ​യ​ന്ന് പ​രാ​തി ന​ൽ​കാ​തെ സ്ത്രീ​ക​ളും മ​ട​ങ്ങും.

അ​​ക്ര​മ​ങ്ങ​ൾ തു​ട​രു​ന്നു
ക​ഴി​ഞ്ഞ ദി​വ​സം ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​നു മു​ന്നി​ൽ​വ​ച്ചു യു​വ​തി​യെ ക​യ​റി​പി​ടി​ച്ച​യാ​ൾ ഇ​ട​വ​ഴി​യി​ലു​ടെ ആ​ളു​ക​ൾ നോ​ക്കി നി​ൽ​ക്കെ​യാ​ണ് ഓ​ടി​മ​റ​ഞ്ഞ​ത്.

ഈ ​സ​മ​യം അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ വി​ളി​ച്ച​റി​യി​ച്ച​ത​നു​സ​രി​ച്ചു പോ​ലീ​സ് എ​ത്തി​യെ​ങ്കി​ലും യു​വ​തി​യെ അ​പ​മാ​നി​ച്ച​യാ​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​നി ഇ​ത്ത​ര​ക്കാ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യാ​ലും മാ​ന​സി​ക​രോ​ഗി​ക​ളാ​ണെ​ന്ന് മു​ദ്ര​കു​ത്തി വി​ട്ട​യ​യ്ക്കു​ക​യും ചെ​യ്യും.

ന​ഗ​ര​ത്തി​ൽ സ്ത്രീ​ക​ൾ കു​ടു​ത​ലാ​യി എ​ത്തു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ പി​ങ്ക് പോ​ലീ​സ് നി​രീ​ക്ഷ​ണ​വു​മാ​യി എ​ത്തു​മെ​ന്നാ​ണ് പ​റ​യു​ന്ന​തെ​ങ്കി​ലും ഏ​താ​നും നാ​ളു​ക​ളാ​യി പി​ങ്ക് പോ​ലീ​സി​നെ ന​ഗ​ര​ത്തി​ൽ കാ​ണാ​നി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

മാ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് ന​ഗ​ര​ത്തി​ൽ കെ​ഐ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​വ​ച്ചു സ്ത്രീ​യെ ക​ട​ന്നു​പി​ടി​ച്ച​ത്. പ്ര​ദേ​ശ​ത്തെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​ർ ഉ​ണ​ർ​ന്നു​പ്ര​വ​ർ​ത്തി​ച്ച​തു കൊ​ണ്ടാ​ണ് അ​യാ​ൾ പി​ടി​യി​ലാ​യ​ത്.

ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ, ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്നം മ​ദ്യ​പ​രു​ടെ ശ​ല്യ​മാ​ണ്. നാ​ഗ​ന്പ​ടം സ്റ്റാ​ൻ​ഡി​ൽ മ​ദ്യ​പ​ർ സ്ഥി​രം പ്ര​ശ്ന​മു​ണ്ടാ​ക്കു​ന്ന​താ​യി യാ​ത്ര​ക്കാ​ർ പ​രാ​തി​പ്പെ​ടു​ന്നു.

സ്ത്രീ​ക​ൾ​ക്കു നേ​രെ അ​തി​ക്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നും താ​ത്പ​ര്യ​മി​ല്ല. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി സ്ഥ​ല​ത്തെ​ത്തു​ന്ന പോ​ലീ​സു​കാ​ർ സ്ത്രീ​ക​ളു​മാ​യി സം​സാ​രി​ച്ചു പ​രാ​തി​യി​ല്ലാ​തെ വി​ഷ​യം ഒ​തു​ക്കി​ത്തീ​ർ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്.

ഇ​ത്ത​രം ആ​ളു​ക​ൾ മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നും അ​ടി​മ​ക​ളാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ഭാ​ഷ്യം. ഇ​ത്ത​ര​ക്കാ​രെ പി​ടി​കൂ​ടി​യാ​ൽ പോ​ലീ​സി​നു​ണ്ടാ​കു​ന്ന ത​ല​വേ​ദ​ന​യും ചി​ല്ല​റ​യ​ല്ല.

Related posts

Leave a Comment