കണ്ണൂരില്‍ പതിനൊന്നുകാരിയെ ലൈംഗികപീഡനത്തിനിരയാക്കിയ 58കാരന് അറസ്റ്റില്‍. കാട്ടാമ്പള്ളി സ്വദേശി എം പി യഹിയ ആണ് പിടിയിലായത്.
വ്യാപാരിയായ ഇയാള്‍ കുട്ടിയുടെ അമ്മയുമായുള്ള ബന്ധം മുതലെടുത്താണ് കുട്ടിയെ ചൂഷണം ചെയ്തത്.
പോക്സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. 2018 മുതല്‍ ഇയാള്‍ പെണ്‍കുട്ടിയെ ചൂഷണം ചെയ്തു വരികയായിരുന്നു.
കാറിലും വീട്ടിലും വെച്ച് ഇയാള്‍ പല തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടിയുടെ അമ്മ തന്നെയാണ് പ്രതിയ്ക്ക് വേണ്ടുന്ന എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തത്.
പതിനൊന്നുകാരിയുടെ നഗ്നദൃശ്യങ്ങളും ചിത്രങ്ങളും യഹിയയ്ക്ക് അയച്ചു നല്‍കിയതിനെതിരേ അമ്മയ്ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
ഈ സ്ത്രീ ഗള്‍ഫിലേക്ക് കടന്നുവെന്നാണ് വിവരം. പോലീസ് കേസെടുത്തതിനു പിന്നാലെ യഹിയ ഒളിവില്‍ പോയിരുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്ന് പോലീസില്‍ കീഴടങ്ങുകയായിരുന്നു.