പെണ്‍കുട്ടികളെ കല്യാണം കഴിപ്പിച്ചയയ്ക്കാന്‍ തിടുക്കം കൂട്ടുന്ന ഒരു സമൂഹമാണ് നമ്മുടേത്. പെണ്‍കുട്ടിയ്ക്ക് 18 വയസു കഴിയുമ്പോള്‍ മുതല്‍ ബന്ധുക്കളും നാട്ടുകാരുമെല്ലാം മാതാപിതാക്കളെക്കാള്‍ ഇക്കാര്യത്തില്‍ ഉത്സാഹം കാട്ടുന്നതായി കാണാം.
കല്യാണമായില്ലേ ? എന്ന അനാവശ്യചോദ്യം ആണ്‍കുട്ടികളും നേരിടുന്നുണ്ടെങ്കിലും പെണ്‍കുട്ടികളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദമനുഭവിക്കുന്നത്.
സമൂഹം കല്പ്പിച്ചിരിക്കുന്ന വിവാഹപ്രായം പിന്നിട്ടിട്ടും കുടുംബജീവിതത്തിലേക്ക് കടക്കാത്ത പെണ്‍കുട്ടികള്‍ക്ക് ചുറ്റുമുള്ള ബന്ധുക്കളും നാട്ടുകാരും സമ്മാനിക്കുന്ന മാനസിക സമ്മര്‍ദം അത്ര ചെറുതല്ല.
സമ്മര്‍ദ്ദങ്ങള്‍ക്കപ്പുറം സ്വന്തമായി തീരുമാനമെടുക്കാന്‍ അവസരം ലഭിച്ചാല്‍ ഒറ്റയ്ക്കുള്ള ജീവിതം നയിക്കാനാണു താല്പര്യമെന്നാണ് ഇന്ത്യയിലെ 81 ശതമാനം പെണ്‍കുട്ടികളും പറയുന്നത്.
പ്രമുഖ ഡേറ്റിംഗ് ആപ്പായ ബംബിള്‍ നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍. വിവാഹപ്രായമെന്ന് കരുതപ്പെടുന്ന പ്രായത്തില്‍ ദീര്‍ഘകാല ദാമ്പത്യത്തിലേക്ക് കടക്കാന്‍ നാലുവശത്തു നിന്നും നിര്‍ബന്ധമുണ്ടെന്ന് 33 ശതമാനം പേരും പ്രതികരിച്ചു.
ഡേറ്റിങ് നടത്തുന്ന ഇന്ത്യക്കാരില്‍ അഞ്ചില്‍ രണ്ടുപേരും പരമ്പരാഗത രീതിയില്‍ ജീവിതപങ്കാളികളെ കണ്ടെത്താന്‍ വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നുണ്ടെന്ന് പ്രതികരിച്ചു.
വിവാഹപ്രായം എത്തിയിട്ടും കല്യാണം വേണ്ടെന്നാണ് തീരുമാനമെങ്കില്‍ എന്തോ പ്രശ്നമുണ്ടെന്നാണ് വിലയിരുത്തല്‍.
ഇത് ഉടന്‍ പരിഹാരം കണ്ടെത്തേണ്ട ഒന്നാണെന്ന തരത്തിലായിരിക്കും സമൂഹവും ബന്ധുക്കളും ഇടപെടുന്നത്.
വിവാഹത്തിന് നിര്‍ബന്ധിക്കുക മാത്രമല്ല ഒറ്റയ്ക്ക് ജീവിക്കാന്‍ തീരുമാനിച്ചവരെ മോശക്കാരായി മുദ്രകുത്തുന്ന പ്രവണതയും ആളുകള്‍ക്കുണ്ട്.
എന്നാല്‍ വിവാഹം കഴിക്കാതെ തനിച്ചുള്ള ജീവിതം കൂടുതല്‍ സുഖകരമായി തോന്നുന്നതായി 81 ശതമാനം പെണ്‍കുട്ടികളും പ്രതികരിച്ചു.
അവാഹിതരായ ഇന്ത്യക്കാര്‍ പ്രത്യേകിച്ച് പെണ്‍കുട്ടികള്‍, തനിച്ചുള്ള ജീവിതം നയിക്കാന്‍ ബോധപൂര്‍വമായ ഉറച്ച തീരുമാനമെടുക്കുന്നതായി കാണാം.
സമൂഹത്തെക്കാള്‍ കൂടുതല്‍ ഇവര്‍ വ്യക്തിഗത താത്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിത്തുടങ്ങിയതായും സര്‍വ്വേയിലെ പ്രതികരണങ്ങളില്‍ വ്യക്തമാണ്.
ഡേറ്റിംഗില്‍ ഏര്‍പ്പെടുന്ന വ്യക്തിക്കുവേണ്ടി സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും മാറ്റിവയ്ക്കാനാവില്ലെന്നാണ് 63 ശതമാനം പേരും പ്രതികരിച്ചത്.
ഏറ്റവും അനുയോജ്യനെന്ന് തോന്നുന്ന വ്യക്തിയെ കണ്ടെത്തുന്ന കാലം വരെ കാത്തിരിക്കാന്‍ തയ്യാറാണെന്ന് 83 ശതമാനം പെണ്‍കുട്ടികളും പറയുന്നു.