നെയ്യാറ്റിന്‍കര : വയോധികയെ കബളിപ്പിച്ച് വസ്തുവും സ്വര്‍ണവും കൈക്കലാക്കിയെന്ന ആരോപണത്തിന് വിധേയനായ സിപിഎം കൗണ്‍സിലറെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്നും ഒരു വര്‍ഷത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തു.
നെയ്യാറ്റിന്‍കര നഗരസഭ തവരവിള വാര്‍ഡ് കൗണ്‍സിലര്‍ സുജിനെതിരെയാണ് സസ്പെന്ഷന് നടപടി സ്വീകരിച്ചത്.വസ്തു ഇടപാടുമായി ബന്ധപ്പെട്ട പരാതിയില്‍ പ്രാഥമിക പരിശോധന നടത്തുന്നതിന് പി.കെ രാജമോഹനന്, ആര്.വി വിജയബോസ്, കെ. മോഹന്‍ എന്നിവരെ പാര്‍ട്ടി ചുമതലപ്പെടുത്തിയിരുന്നു.
കേസ് കോടതിയുടെ പരിശോധനയിലാണെന്നും കോടതിയുടെ തീരുമാനങ്ങള്‍ വിലയിരുത്തി മാത്രമേ മറ്റു നടപടികള്‍ സ്വീകരിക്കാനാവൂയെന്നും സിപിഎം നെയ്യാറ്റിന്‍കര ഏര്യാ സെക്രട്ടറി ടി. ശ്രീകുമാര്‍ അറിയിച്ചു.
നഗരസഭയുമായി ബന്ധമില്ലാത്ത വിഷയത്തില്‍ നഗരസഭ ഭരണത്തെ അട്ടിമറിക്കാന്‍ അനാവശ്യ സമരം നടത്തുന്ന യുഡിഎഫ്- ബിജെപി സമരങ്ങളെ ഒറ്റപ്പെടുത്തണമെന്നും ശ്രീകുമാര്‍ ആവശ്യപ്പെട്ടു