കാമുകിയുമൊത്ത് ലഡാക്കിലേക്ക് ട്രിപ്പ് പോകുന്നതിന് പണം നല്‍കാത്തതിന്റെ ദേഷ്യത്തില്‍ അമ്മായിയെ ചുറ്റിക കൊണ്ട് അടിച്ചു കൊന്ന് യുവാവ്.
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. സത്വിരി എന്ന സ്ത്രീയാണ് മരിച്ചത്. അമ്മായിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മരുമകന് സാഗറി(22)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വീടിനു പുറത്തു പോയി തിരികെയെത്തിയ ഭര്‍ത്താവ് കണ്ടത് രക്തത്തില്‍ കുളിച്ച നിലയിലുള്ള സത്വിരിയുടെ മൃതദേഹമായിരുന്നു.
ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നായയുടെ സഹായത്തോടെയാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്.
മണം പിടിച്ച് സംഭവം നടന്ന വീടിന്റെ മുകളിലേക്ക് കയറിയ പോലീസ് നായ, അവിടെ മുറിയില്‍ ഉണ്ടായിരുന്ന സാഗറിനെ നോക്കി കുരയ്ക്കാന്‍ തുടങ്ങി.
ഈസമയത്ത് കൂട്ടുകാര്‍ക്കൊപ്പമായിരുന്നു സാഗര്‍. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോള്‍ സാഗര്‍ കുറ്റസമ്മതം നടത്തിയതായി പോലീസ് പറയുന്നു.
ചുറ്റിക കൊണ്ട് അടിച്ചാണ് അമ്മായിയെ സാഗര്‍ കൊന്നത്. കാമുകിക്കൊപ്പം ലഡാക്കിലേക്ക് ട്രിപ്പ് പോകാന്‍ പണം നല്‍കാതിരുന്നതും കാറിന്റെ കീ തരാതിരുന്നതുമാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു.
ചോദ്യം ചെയ്യലിന്റെ തുടക്കത്തില്‍ കുറ്റം പ്രദേശവാസിയുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനാണ് സാഗര്‍ ശ്രമിച്ചത്.
എന്നാല്‍ ഷര്‍ട്ടില്‍ കണ്ട രക്തക്കറയെ അടിസ്ഥാനമാക്കി വിശദമായി ചോദ്യം ചെയ്തപ്പോള്‍ സാഗര്‍ കുറ്റസമ്മതം നടത്തുകയായിരുന്നുവെന്നും പോലീസ് പറയുന്നു.