ഇടുക്കി: മൂന്നാറില്‍ ടിടിസി വിദ്യാര്‍ഥിനിയെ വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തി.
പാലക്കാട് സ്വദേശി ആല്‍ബിനെയാണ് മൂന്നാര്‍ സിഎസ്ഐ പള്ളിയ്ക്കു സമീപം കൈയുടെ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിനെ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ രണ്ടരയോടെ മൂന്നാറിലെ ടൂറിസ്റ്റ് ഗൈഡുമാരാണ് പള്ളിക്ക് സമീപം യുവാവിനെ കണ്ടത്. തുടര്‍ന്ന് എസ്ഐ കെ.ഡി. മണിയനെ വിവരമറിക്കുകയായിരുന്നു. പോലീസെത്തിയാണ് പ്രതിയെ ആശുപത്രിയില്‍ എത്തിച്ചത്.
പാലക്കാട് കോഴിപ്പാറ ഇട്ടിപുരത്ത് ആല്‍ബര്‍ട്ടിന്റെ മകള്‍ പ്രിന്‍സിയെ ആണ് ഇയാള്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
ഇന്നലെ വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം. പെണ്‍കുട്ടിയെ വെട്ടിയ ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
പഴയ മൂന്നാര്‍ സ്കൂളില്‍ പഠിക്കുന്ന പ്രിന്‍സി സ്കൂള്‍ കഴിഞ്ഞ് താമസസ്ഥലമായ നിര്‍മല ഹോസ്റ്റലിലേക്ക് പോകുംവഴിയായിരുന്നു ആക്രമണം.
പ്രണയാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ അയല്‍വാസിയായ ആല്ബിന് മൂന്നാറിലെത്തി ആക്രമണം നടത്തിയത്.