മുംബൈ: ഓഹരി സൂചികകളില്‍ ഇന്നും ചാഞ്ചാട്ടം തുടരുന്നു. സെന്‍സെക്സ് 463 പോയിന്റ് താഴ്ന്ന് 59,245ലും നിഫ്റ്റി 163 പോയിന്റ് നഷ്ടത്തില്‍ 17,450ലുമാണു വ്യാപാരം.
കേന്ദ്രബജറ്റിലെ അനുകൂല പ്രഖ്യാപനങ്ങളുടെ അഭാവവും അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളുമാണു വിപണിയിലെ നഷ്ടത്തിനു കാരണം.
അദാനി എന്റർപ്രൈസസ്, അദാനി പോര്‍ട്സ്, അദാനി ട്രാന്സ്മിഷന്, അദാനി ടോട്ടല്‍ ഗ്യാസ് ഉള്‍പ്പടെയുള്ള ഓഹരികള്‍ രാവിലത്തെ വ്യാപരത്തിനിടെ പത്തു ശതമാനം ഇടിവു രേഖപ്പെടുത്തി.
നെസ് ലെ ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, പവര്‍ഗ്രിഡ് , ഏഷ്യന്‍ പെയിന്റ്സ്, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, എന്‍ടിപിസി, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്.
ഇന്‍ഫോസിസ്, ഐടിസി, എച്ച്സിഎല്‍ ടെക്, ടിസിഎസ്, വിപ്രോ, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.