മലയാള സിനിമയില്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള നടിയാണ് ശോഭന. മോഹന്‍ലാലിന്റെയും മമ്മുട്ടിയുടെയും നായികയായി തകര്‍ത്തഭിനയിച്ച നടി. ഇപ്പോള്‍ നൃത്തരംഗത്ത് സജീവമായ ശോഭന സിനിമയില്‍ സജീവമാകാത്തതിന്റെ കാരണം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നു. പല സിനിമകളിലും അമ്മ വേഷത്തിലേക്ക് വിളിക്കുന്നതാണ് സിനിമയില്‍ സജീവമാകാത്തതിന്റെ കാരണമത്രേ. മലയാളത്തില്‍ ശോഭന അവസാനം അഭിനയിച്ചത് വിനീത് ശ്രീനിവാസന് ചിത്രമായ തിരയിലാണ്.
മാര്‍ത്തണ്ഡന്‍ സംവിധാനം ചെയ്ത പാവാടയില്‍ പൃഥ്വിരാജിന്റെ അമ്മവേഷം ചെയ്യാന്‍ ശോഭനയെയായിരുന്നു പരിഗണിച്ചിരുന്നത്. എന്നാല്‍, അമ്മ വേഷങ്ങളിലേക്ക് ടൈപ്പ് ചെയ്യപ്പെടുമെന്ന ഭയത്താല്‍ ശോഭന ഈ റോള്‍ ഏറ്റെടുക്കാന്‍ മടിച്ചു. തിരിച്ചുവരവില്‍ നടിയെ തേടിയെത്തിയ കഥാപാത്രങ്ങളില്‍ കൂടുതലും അമ്മ വേഷങ്ങളായിരുന്നു. ഇതില്‍ ശോഭനയ്ക്ക് പരിഭവമുണ്ടുതാനും. ഈ വര്‍ഷം തന്നെ മലയാള സിനിമയില്‍ അഭിനയിക്കുമെന്ന് നടി ശോഭന പറയുന്നു. തിരക്കഥയുമായി നിര്‍മാതാക്കള്‍ തന്നെ സമീപിക്കാറുണ്ട്. പക്ഷേ തിരക്ക് പിടിച്ച് ഒരു പുതിയ പ്രോജക്ടുകള്‍ എടുക്കുന്നില്ലെന്നും നടി പറയുന്നു.