കമ്മട്ടിപ്പാടം ഷൂട്ട് ചെയ്യുന്ന സമയത്താണ് കസബയിലേക്ക് വിളിക്കുന്നത്. മമ്മൂക്ക ഭയങ്കര ദേഷ്യക്കാരനാണെന്നാണല്ലോ നമ്മൾ വായിച്ചതും കേട്ടതും. അത് കൊണ്ട് ആ സിനിമ ഒഴിവാക്കാൻ ശ്രമങ്ങൾ നടത്തി.
ഡേറ്റില്ല എന്നൊക്കെ പറഞ്ഞ്. ഫോൺ വരെ ഓഫ് ചെയ്തു വച്ചു. പക്ഷെ വീട്ടിൽവിളിച്ചു. ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട് കയറിപ്പോരാൻ പറഞ്ഞു. ഞാൻ പറഞ്ഞു ഉള്ള കാര്യം പറയാം, മമ്മൂക്കയെ പേടിച്ചിട്ടാണ് പറ്റില്ലെന്ന് പറഞ്ഞതെന്ന്.
മമ്മൂക്കയാണ് ഇതിൽ കാസ്റ്റ് ചെയ്തിരിക്കുന്നതെന്ന് അവർ പറഞ്ഞു. പക്ഷെ കസബ എന്ന സെറ്റിൽ പലരും പറഞ്ഞതുപോലുള്ള മനുഷ്യനെ അല്ല ഞാൻ കണ്ടത്.
അദ്ദേഹം കാരവാനിൽ നിന്ന് വരുമ്പോൾ എന്റെ ആദ്യ സീൻ മരണ സീൻ ആണ്. ഞാൻ ഡെഡ് ബോഡി ആയി കിടക്കുകയാണ്. പക്ഷെ മമ്മൂക്ക വരുമ്പോൾ ഞാൻ എണീറ്റ് നിന്നു.
മമ്മൂക്ക മുമ്പോട്ട് നടന്ന് രണ്ട് ചുവട് പുറകോട്ട് വച്ച് ഞാൻ മമ്മൂട്ടി എന്ന് പറഞ്ഞു. ഞാൻ ചിരിച്ച് പോയി. ഇത്രയും നിഷ്കളങ്കനായ മനുഷ്യനെക്കുറിച്ചാണല്ലോ ഇത്രയും പറയുന്നതെന്ന്.
-അലൻസിയർ