ദുബായ്: മലയാള സിനിമയ്ക്ക് ഓസ്കാർ അവാർഡ് ലഭിക്കാത്തത് ഓസ്കാറിന്റെ കുഴപ്പമാണെന്ന് മമ്മൂട്ടി. ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത തന്റെ പുതിയ ചിത്രമായ ക്രിസ്റ്റഫറിന്റെ ഗ്ലോബൽ ലോഞ്ചിംഗിന് മുന്നോടിയായി ദുബായിയിലെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
ഇംഗ്ലീഷ് സംസാരിക്കുന്ന സിനിമകള്‍ക്കാണ് സാധാരണ ഓസ്കാര്‍ ലഭിക്കുക. അമേരിക്കയിലെ ന്യൂയോര്‍ക്കിലും ലോസ് ഏഞ്ചല്‍സിലും ഒക്കെ കുറഞ്ഞത് രണ്ടാഴ്ച്ചയെങ്കിലും ഓടുന്ന സിനിമകളാണ് ഓസ്കറിന് പരിഗണിക്കുക.
മികച്ച വിദേശഭാഷാ ചിത്രത്തില്‍ മാത്രമേ മലയാളത്തിന് മത്സരിക്കാന്‍ സാധിക്കൂവെന്നും അതില്‍ ഇന്ത്യയില്‍ നിന്നുള്ള മറ്റു ഭാഷാ ചിത്രങ്ങളും ഉള്‍പ്പെടുമെന്നും മമ്മൂട്ടി പറഞ്ഞു.
സമൂഹമാധ്യമങ്ങളിലെ സിനിമാ വിമർശനം അതിരുവിട്ട് പരിഹാസമാകരുതെന്നും മമ്മൂട്ടി പറഞ്ഞു. ഒരു സിനിമയെ പറ്റിയും അവകാശവാദം ഉന്നയിക്കാനില്ല.
എത്ര ഗീർവാണം അടിച്ചാലും ഇഷ്ടപ്പെട്ടില്ലെങ്കിൽ പ്രേക്ഷകർ കൈയൊഴിയുമെന്നും മമ്മൂട്ടി പറഞ്ഞു.