കാ​റി​നു തീ​പി​ടി​ച്ചത് ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാകാം;  തീ പടരാൻ കാരണമായ  സാനിറ്റൈസർ പോലുള്ള വസ്തുക്കൾ ഡാഷ് ബോർഡിൽ ഉണ്ടായിരുന്നിരിക്കാം


ക​ണ്ണൂ​ര്‍: ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​മ​ധ്യേ കാ​റി​നു തീ​പി​ടി​ച്ച് ഗ​ർ​ഭി​ണി​യും ഭ​ർ​ത്താ​വും മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ തീ​പി​ടി​ത്ത​ത്തി​നി​ട​യാ​ക്കി​യ​ത് ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. തീ ​പ​ട​ർ​ന്ന​ത് കാ​റി​ന്‍റെ ഡാ​ഷ് ബോ​ർ​ഡി​ൽ​നി​ന്നാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ഡാ​ഷ് ബോ​ർ​ഡി​ലോ പ​രി​സ​ര​ത്തോ സാ​നി​റ്റൈ​സ​ർ പോ​ലു​ള്ള എ​ന്തെ​ങ്കി​ലും വ​സ്തു സൂ​ക്ഷി​ച്ചി​രി​ക്കാ​മെ​ന്നും ഇ​താ​കാം തീ ​പെ​ട്ടെ​ന്നു പ​ട​രാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നും സം​ശ​യ​മു​ണ്ട്. അ​തേ​സ​മ​യം തീ ​കാ​റി​ന്‍റെ യ​ന്ത്ര​ഭാ​ഗ​ങ്ങ​ളി​ലേ​ക്കോ പെ​ട്രോ​ൾ ടാ​ങ്കി​ലേ​ക്കോ പ​ട​ർ​ന്നി​ട്ടി​ല്ല.

കാ​റി​ന്‍റെ ഡാ​ഷ് ബോ​ർ​ഡി​നോ​ടു ചേ​ർ​ന്ന് പ്ര​ത്യേ​ക സൗ​ണ്ട് ബോ​ക്സും കാ​മ​റ​യും സ്ഥാ​പി​ച്ചി​രു​ന്നു. ഇ​തി​ലെ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​യി​രി​ക്കാം തീ​പി​ടി​ത്ത​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് സം​ശ​യി​ക്കു​ന്നു. ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​വും ക​ത്തി​യ കാ​റും പ​രി​സ​ര​വും പ​രി​ശോ​ധി​ച്ചു.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ദ​ന്പ​തി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ കു​റ്റ്യാ​ട്ടൂ​ർ കാ​രാ​റ​മ്പി​ലെ വീ​ട്ടി​ലെ​ത്തി​ച്ച​ശേ​ഷം വൈ​കു​ന്നേ​ര​ത്തോ​ടെ കു​റ്റ്യാ​ട്ടൂ​ർ ശാ​ന്തി​വ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.

Related posts

Leave a Comment