ആറു പെണ്മക്കളുടെ പിതാവായ 65കാരന് 23കാരിയുടെ കഴുത്തില്‍ മിന്നുകെട്ടി.
ഉത്തര്‍പ്രദേശിലെ അയോധ്യയിലെ മാവായ് ബ്ലോക്കിലെ മാം കാമ്യാഖ്യ ധാം ക്ഷേത്രത്തില്‍ വച്ചാണ് തന്നെക്കാള്‍ 42 വയസ് പ്രായം കുറവുളള 23കാരിയെ നഖേദ് വിവാഹം കഴിച്ചത്.
ഞായറാഴ്ചയായിരുന്നു വിവാഹം. ഇയാളുടെ ആറ് പെണ്മക്കളും വിവാഹിതരാണ്.
തന്റെ മകളുടെ പ്രായത്തിലുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ച നഖേദ് യാദവിനോട് വിവാഹത്തിന്റെ കാരണം ചോദിച്ചപ്പോള്‍, അദ്ദേഹം വളരെ വ്യത്യസ്തമായ ഒരു വാദമാണ് ഉന്നയിച്ചത്.
ഭാര്യയുടെ മരണശേഷം താന്‍ ഏകാകിയായ സാഹചര്യത്തിലാണ് വീണ്ടും വിവാഹിതനായതെന്നാണ് നഖാദ് പറയുന്നത്.
തന്റെ എല്ലാ പെണ്മക്കളും അവരുടെ ഭര്ത്താക്കന്മാര്ക്കൊപ്പം കുട്ടികളുമായി അവരുടെ വീട്ടില്‍ സന്തോഷകരമായി ജീവിക്കുന്നു, എല്ലാവരുടെയും അനുമതിയോടെയായിരുന്നു വിവാഹമെന്നും നഖാദ് പറഞ്ഞു.
വരനുമായി ഏറെ പ്രായവ്യത്യാസം ഉണ്ടെങ്കിലും താന്‍ ഏറെ സന്തുഷ്ടയാണെന്ന് വധു നന്ദിനി പ്രതികരിച്ചു.