മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച്  ക്ഷേത്രഗോപുരത്തിന്‍റെ വാതിൽ തകർത്തു; അന്വേഷണത്തിനെത്തിയ പോലീസിന്‍റെ മുഖത്തടിച്ചു; പിന്നെ സംഭവിച്ചത്…

നെ​ന്മാ​റ: മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ ആ​ള്‍ അ​ന്വേ​ഷി​ച്ചു​ചെ​ന്ന പോ​ലീ​സി​നെ​യും മ​ര്‍​ദി​ച്ചു. നെ​ന്മാ​റ അ​യി​ലൂ​ര്‍ റോ​ഡി​ലു​ള്ള വേ​ട്ട​ക്കൊ​രു മ​ക​ന്‍ കാ​വ് നെ​ല്ലി​ക്കു​ള​ത്തി ഭ​ഗ​വ​തി മൂ​ല​സ്ഥാ​നം ക്ഷേ​ത്ര​ഗോ​പു​ര​ത്തി​ന്‍റെ പ​ടി​പ്പു​ര​യു​ടെ ചു​മ​രും വാ​തി​ലും ഓ​ടു​ക​ളും കാ​റി​ടി​ച്ചു ന​ശി​പ്പി​ച്ച അ​യി​നം പാ​ടം ര​ഞ്ജി​ത്ത് (27) ആ​ണ് പോ​ലീ​സി​നെ​യും ആ​ക്ര​മി​ച്ച​ത്.

ഇ​ന്ന​ലെ​യാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ചാ​ണ് ക്ഷേ​ത്ര​ത്തി​ന് കേ​ടു​പാ​ടു​ക​ള്‍ പ​റ്റി​യ​ത്. ഇ​തു ചോ​ദ്യം ചെ​യ്ത പ്ര​ദേ​ശ​വാ​സി​ക​ളെ ഇ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​യാ​ൾ​ക്കെ​തി​രേ നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് നെ​ന്മാ​റ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ ഇ​യാ​ൾ പോ​ലീ​സു​കാ​രി​ല്‍ ഒ​രാ​ളു​ടെ മു​ഖ​ത്ത് അ​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി​പ്പു​ര ത​ക​ര്‍​ത്ത​തി​നും മ​ദ്യ​പി​ച്ച് അ​ശ്ര​ദ്ധ​മാ​യി വാ​ഹ​നം ഓ​ടി​ച്ച​തി​നും പോ​ലീ​സു​കാ​രെ കൈ​യേ​റ്റം ചെ​യ്ത് കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും പോ​ലീ​സ് കേ​സെ​ടു​ത്തു. അ​റ​സ്റ്റ് ചെ​യ്ത ര​ഞ്ജി​ത്തി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment