തിരുവനന്തപുരം: നികുതി വർധന കേരളത്തിലെ കുടുംബങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സർക്കാർ ബജറ്റിലൂടെ എല്ലാ മേഖലയെയും കടന്നാക്രമിച്ചിരിക്കുകയാണ്.
വർധനവുമൂലം പ്രതിമാസം ഓരോ കുടുംബത്തിനും 3500 മുതൽ 4000 രൂപയുടെ വരെ അധികചെലവുണ്ടാകുമെന്ന് സതീശൻ നിയമസഭയിൽ പറഞ്ഞു.
ഇന്ധന വില കൂട്ടുമ്പോൾ അത് മറ്റ് ആവശ്യവസ്തുകളുടെ വിലക്കയറ്റത്തിനും കാരണമാകുമെന്നും ഇക്കാര്യം ധനമന്ത്രി തന്നെ സമ്മതിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭയിലെ 27 ബജറ്റ് ചർച്ചകളിൽ താൻ പങ്കെടുത്തിട്ടുണ്ട്. ഇത്രയും പരിതാപകരമായ ബജറ്റ് ഇതാദ്യമാണ്.
മദ്യത്തിന്റെ നികുതി കൂട്ടിയാൽ ഉപയോഗം കുറയുമെന്ന വാദം തെറ്റാണെന്നും അമിത വില ഈടാക്കിയാൽ മദ്യപാനി വീട്ടിൽ കൊടുക്കുന്ന പണത്തിൽ കുറവ് വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.