കണ്ടു മുട്ടിയപ്പോൾ മുതൽ മൊട്ടിട്ട പ്രണയം. പിന്നെ ഒന്നും ആലോചിച്ചില്ല ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചു.
പറഞ്ഞു വരുന്നത് രണ്ട് ദമ്പതികൾ തമ്മിലുള്ള പ്രണയത്തെക്കുറിച്ചാണ്. 2020ലാണ് ദമ്പതികൾ പരിചയത്തിലാകുന്നത്. പിന്നീടങ്ങോട്ട് പങ്കാളികളെ പങ്കിട്ട് ജീവിക്കാൻ അവർ തീരുമാനിച്ചു.
അലീഷയും ടൈലർ റോജേഴ്സും വിവാഹിതരും ഏഴും എട്ടും വയസുള്ള കുട്ടികളുടെ മാതാപിതാക്കളുമാണ്.
എന്നാൽ ഷോൺ, തയാ ഹാർട്ട്ലെസ് എന്നീ ദമ്പതികളുമായി അടുത്തതോടെ നാലുപേരും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചു.
യുഎസിൽ നിന്നുള്ള ഇവർ 2020ലാണ് ഒന്നിച്ച് താമസം ആരംഭിച്ചത്. പിന്നീട് ഏഴും എട്ടും മാസങ്ങളുടെ വ്യത്യാസത്തിൽ അലീഷയും തായയും കുഞ്ഞുങ്ങൾക്ക് ജന്മം നൽകി.
തങ്ങളുടെ കുട്ടികളുടെ യഥാർത്ഥ പിതാവ് ആരാമെന്ന് അലീഷയ്ക്കും തയായ്ക്കും അറിയില്ല. കുട്ടികൾക്ക് ഇത് അറിയാൻ താൽപര്യമുള്ള ഘട്ടം എത്തുമ്പോൾ കണ്ടെത്താൻ സഹായിക്കും എന്നാണ് ഇരു ദമ്പതികളുടെയും നിലപാട്.
ഈ ഘട്ടത്തിൽ കുട്ടികളുടെ പിതാവ് ആരെന്ന് അന്വേഷിച്ചു പോകുന്നതിൽ അർത്ഥമില്ലെന്ന് ദമ്പതികൾ പറയുന്നു.
കുട്ടികളെ വളർത്തുന്നതിൽ തങ്ങൾക്ക് തുല്ല്യ ഉത്തരവാദിത്തമുണ്ടെന്നാണ് കരുതുന്നതെന്ന് തയ അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു.
എട്ട് പേരടങ്ങുന്ന കുടുംബം ഇപ്പോൾ ലബനനിലാണ് താമസിക്കുന്നത്. തങ്ങളുടെ കുടുംബ വിശേഷം പതിവായി ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്.
“ഞങ്ങൾ പ്രണയിക്കുമെന്ന് ഒരിക്കലും വിചാരിച്ചതല്ല. പക്ഷേ അങ്ങനെ സംഭവിക്കുകയായിരുന്നു.” @polyfamory എന്ന ഇൻസ്റ്റഗ്രാം ഐഡിയിലൂടെ ദമ്പതികൾ വിശദീകരിച്ചു.
“ഞങ്ങൾ കണ്ടുമുട്ടിയപ്പോൾ ശാരീരികമായ സൗന്ദര്യത്തിലാണ് ശ്രദ്ധ കൊടുത്തത്. എന്നാൽ അത് പ്രണയത്തിൽ കലാശിക്കുകയായിരുന്നു.”
ഇന്ന് അലീഷയ്ക്കൊപ്പമാണ് ഉറങ്ങുന്നതെങ്കിൽ നാളെ തയായ്ക്കൊപ്പമായിരിക്കും ഉറക്കം. ഇത്തരത്തിൽ പങ്കാളികളെ പങ്കുവെച്ചാണ് കുടുംബം മുന്നോട്ടു പോകുന്നതെന്ന് വ്യക്തമാക്കുന്ന വീഡിയോ കുടുംബം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
വീട്ടിൽ രണ്ട് കിടപ്പു മുറികളുണ്ട്. രണ്ടും മുഖാമുഖമാണ്. എല്ലാ ദിവസും വീട്ടിലെ പുരുഷന്മാർ കിടപ്പു മുറികൾ മാറി കിടക്കും.
ടിക് ടോക്കിൽ 120,000 പേരും ഇൻസ്റ്റഗ്രാമിൽ 30,000 പേരും ദമ്പതികളെ ഫോളോ ചെയ്യുന്നുണ്ട്. തങ്ങൾ മോശം മാതാപിതാക്കളാണെന്ന് പറയുന്നവരുണ്ട്.
പാരമ്പര്യത്തിനു വിരുദ്ധമായ ജീവിതം നയിക്കുന്ന തങ്ങളുടെ ബന്ധത്തെ മോശം ഭാഷയിൽ അധിക്ഷേപിക്കുന്നവരുണ്ടെന്ന് ദമ്പതികൾ പറയുന്നു. “ഞങ്ങൾ ഡേറ്റിങ്ങിലാണെന്ന് കുട്ടികൾക്ക് അറിയാം.” അലീഷ പറയുന്നു.
തങ്ങളുടെ ബന്ധം മൂലം ചില ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ഞങ്ങളെ ഒഴിവാക്കി. എന്നാൽ ഞങ്ങളുടെ തീരുമാനത്തെ പിന്തുണച്ച സുഹൃത്തുക്കളാണ് അധികവും. ദമ്പതികൾ വ്യക്തമാക്കുന്നു.
“ഞങ്ങളുടെ ബന്ധത്തെ ശരിയായ രീതിയിൽ മനസിലാക്കാത്തവരുണ്ട്. ഇത് അനാരോഗ്യകരമാണെന്നാണ് അവർ പറയുന്നത്.
എല്ലായ്പ്പോഴും ഇത് സുഖകരമാകണമെന്നില്ല. എനിക്ക് മറ്റൊരാളോട് പ്രണയം ഉണ്ടെന്ന് മനസിലാക്കാൻ സമയമെടുത്തു.”
“ഇപ്പോൾ ഞങ്ങൾക്ക് ഇതെല്ലാം സ്വാഭാവികമാണ്. കുട്ടികളെ വളർത്താൻ ഒന്നിലധികം പങ്കാളികളുണ്ട്.
എന്തുകൊണ്ടാണ് കൂടുതൽ സ്നേഹവും കരുതലുമുള്ള ആളുകൾ നിങ്ങളുടെ ചുറ്റും ഉണ്ടാകണമെന്ന് ആഗ്രഹിക്കാത്തത്?
ഇത് അതിശയകരമായ ജീവിതമാണ്. ഞങ്ങൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ്. എന്നാൽ ഞങ്ങളുടെ കുട്ടികൾക്ക് അവർ ആഗ്രഹിക്കുന്നവരാകാൻ കഴിയുമെന്ന് ഞങ്ങൾ വാക്ക് കൊടുത്തിട്ടുണ്ട്.” തയാ പറയുന്നു.