മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് ബഹറിനില്‍ നിന്നൊരു സന്തോഷവാര്‍ത്ത. വേനലിലെ ഉച്ചസമയത്തെ തൊഴില്‍ നിരോധം ഒരു മാസത്തേക്കുകൂടി നീട്ടി മൊത്തം മൂന്നുമാസമാക്കുന്ന കാര്യം തൊഴില്‍ മന്ത്രാലയം പരിഗണിക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് നാലുവരെയാണ് പുറംജോലി നിരോധമുള്ളത്. എന്നാല്‍, കടുത്ത ചൂട് പരിഗണിച്ച് ഇത് സെപ്റ്റംബറിലേക്കുകൂടി നീട്ടണമെന്നത് നിരവധി നാളുകളായി പ്രവാസി തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആവശ്യപ്പെടുന്നുണ്ട്.
തൊഴിലാളികളുടെയും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയും ആവശ്യത്തെക്കുറിച്ച് മന്ത്രാലയത്തിന് ബോധ്യമുണ്ടെന്നും എന്നാല്‍, വ്യാപാരവാണിജ്യ താല്പര്യങ്ങള് കൂടി പരിഗണിച്ചാണ് പൊടുന്നനെ ഒരു തീരുമാനം കൈക്കൊള്ളാത്തതെന്നും അധികൃതര്‍ പറയുന്നു. സൗദി, കുവൈത്ത്, ഒമാന്‍, യുഎഇ എന്നിവിടങ്ങളില്‍ മൂന്ന് മാസക്കാലമാണ് തൊഴില്‍ നിയന്ത്രണം.