മൊബൈല്‍ ഫോണില്‍ ബാറ്ററിക്കു പകരം കഞ്ചാവ്! മുണ്ടക്കയത്ത് വിദ്യാര്‍ഥികളെ പിടികൂടിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കണ്ടത് ഞെട്ടിക്കുന്ന സന്നാഹം

2016sept05mobile_goldമൊബൈല്‍ ഫോണിനുള്ളില്‍ ബാറ്ററി നീക്കംചെയ്തു കഞ്ചാവു കടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞദിവസം രാത്രി കുമളിയില്‍ നടത്തിയ പരിശോധനയിലാണു മൂന്നു വിദ്യാര്‍ഥികളെ വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കഞ്ചാവുമായി പിടികൂടിയത്. ഇവരില്‍നിന്നു പതിനൊന്നു മയക്കുമരുന്ന് ഗുളികകളും പിടിച്ചെടുത്തു. മുണ്ടക്കയം സ്വദേശികളാണു പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍. തമിഴ്‌നാട് കമ്പത്തുനിന്നുമാണു കഞ്ചാവും മയക്കുമരുന്നു ഗുളികകളും ലഭിച്ചതെന്നു ഇവര്‍ ഉദ്യോഗസ്ഥര്‍ക്കു മൊഴി നല്‍കി.

ഒരു ഫോണില്‍ 10 ഗ്രാം കഞ്ചാവ് വീതമാണ് ഒളിപ്പിച്ചിരുന്നത്. രണ്ടു വര്‍ഷത്തിലധികമായി കഞ്ചാവും മയക്കുമരുന്നുകളും ഉപയോഗിക്കുന്നവരാണെന്നും ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമായതിനാല്‍ നാട്ടില്‍ കഞ്ചാവിനു വലിയ ഡിമാന്‍ഡ് ആണെന്നും കമ്പത്തു പോയാല്‍ കഞ്ചാവ് സുലഭമായി ലഭിക്കുമെന്നും അറിഞ്ഞു വന്നതാണെന്നും ഇവര്‍ ഉദ്യോഗസ്ഥരോടു പറഞ്ഞു. ഇതിനു മുമ്പു ചോറ്റുപാത്രത്തിനുള്ളിലും ഷൂവിനുള്ളിലും കഞ്ചാവ് കടത്തിക്കൊണ്ടു വന്ന കേസുകള്‍ വണ്ടിപ്പെരിയാര്‍ എക്‌സൈസ് റെയിഞ്ച് ഓഫീസില്‍ കണെ്ടടുത്തിട്ടുണ്ട്.

മൊബൈല്‍ ഫോണിനുള്ളില്‍ കഞ്ചാവുമായി വരുന്നത് ഇത് ആദ്യമായാണ്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി. കെ. സുനില്‍രാജ്, പ്രിവന്റീവ് ഓഫീസര്‍മാരായ പി.ഡി. സേവ്യര്‍, എം.എസ്. മധു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബി. രാജ്കുമാര്‍, ടി.എ. അനീഷ്, കെ. ഷനേജ്, അഗസ്റ്റ്യന്‍ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് കേസ് കണ്ടെടുത്തത്.

Related posts