അ​ര്‍​ജു​ന്‍ ആ​യ​ങ്കിക്കെതിരേ അമല;വി​വാ​ഹ​ത്തി​ന് മു​മ്പ് ര​ണ്ട് ത​വ​ണ ഗ​ര്‍​ഭ​ച്ഛി​ദ്രം ചെ​യ്യാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചു; തന്നെ സ്നേഹിച്ചത് പണിത്തിനുവേണ്ടി; ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി അമല

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി അ​ര്‍​ജു​ന്‍ ആ​യ​ങ്കി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ഭാ​ര്യ അ​മ​ല​യു​ടെ ഫേ​സ്ബു​ക്ക് ലൈ​വ്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് അ​മ​ല ഫേ​സ് ബു​ക്ക് ലൈ​വി​ൽ വ​ന്ന​ത്.

ഇ​തോ​ടെ സ്വ​ർ​ണ​ക്ക​ട​ത്ത് വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ വീ​ണ്ടും ചൂ​ട് പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്. ത​നി​ക്ക് ഭ​ര്‍​ത്താ​വി​ന്‍റെ​യും വീ​ട്ടു​കാ​രു​ടെ​യും ഭാ​ഗ​ത്തു​നി​ന്ന് ക​ടു​ത്ത പീ​ഡ​നം നേ​രി​ട്ട​താ​യും ത​നി​ക്ക് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ല്‍ അ​തി​ന് ഉ​ത്ത​ര​വാ​ദി ഇ​വ​ര്‍ ത​ന്നെ​യാ​യി​രി​ക്കു​മെ​ന്നും അ​മ​ല ഫേ​സ്ബു​ക്ക് ലെെ​വി​ൽ വ്യ​ക്ത​മാ​ക്കി.

ത​ന്നെ വി​വാ​ഹ​ത്തി​ന് മു​മ്പ് ര​ണ്ട് ത​വ​ണ ഗ​ര്‍​ഭ​ച്ഛി​ദ്രം ചെ​യ്യാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചു​വെ​ന്നും കു​ഴ​ൽ​പ്പ​ണ -സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റ്റ​കു​ത്യ​ങ്ങ​ളി​ൽ അ​ർ​ജു​ന് പ​ങ്കാ​ളി​ത്ത​മു​ണ്ടെ​ന്നും യു​വ​തി പ​റ​ഞ്ഞു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​നി​ക്കെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​ല്‍ മ​നം​നൊ​ന്താ​ണ് ഇ​പ്പോ​ള്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​റ​യു​ന്ന​തെ​ന്നും അ​മ​ല വ്യ​ക്ത​മാ​ക്കി. പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഒ​രു വീ​ട്ടി​ലി​രു​ന്നാ​ണ് ഫേ​സ്ബു​ക്ക് ലൈ​വ് ചെ​യ്യു​ന്ന​തെ​ന്നും അ​മ​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു.

താ​നു​മാ​യി പ്ര​ണ​യ​ത്തി​ലാ​കു​ന്ന സ​മ​യ​ത്ത് അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യു​ടെ കൈ​യി​ല്‍ ഒ​രു​രൂ​പ​പോ​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ആ​ത്മാ​ര്‍​ഥ​മാ​യ പ്ര​ണ​യ​മാ​ണെ​ന്നാ​ണ് വി​ശ്വ​സി​ച്ച​ത്. പ​ല​ത​വ​ണ പ​ണം ന​ല്‍​കി സ​ഹാ​യി​ച്ചി​ട്ടു​ണ്ട്.

കാ​ശി​ന് വേ​ണ്ടി​യാ​ണ് സ്‌​നേ​ഹം കാ​ണി​ക്കു​ന്ന​തെ​ന്ന് അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യു​ടെ സു​ഹൃ​ത്ത് പോ​ലും പ​റ​ഞ്ഞി​ട്ടും വി​ശ്വ​സി​ച്ചി​ട്ടി​ല്ല. എ​ന്നാ​ല്‍ താ​ന്‍ ഒ​രു ഭീ​ക​ര​ജീ​വി​യാ​ണെ​ന്ന​രീ​തി​യി​ലാ​ണ് ഭ​ര്‍​ത്താ​വ് ഇ​പ്പോ​ള്‍ ഫേ​യ്‌​സ്ബു​ക്കി​ല്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്നും അ​മ​ല ലെെ​വി​ൽ വ്യ​ക്ത​മാ​ക്കി.

2019 ഓ​ഗ​സ്റ്റി​ലാ​ണ് അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. 2020 ജൂ​ണി​ല്‍ ത​ന്നെ ക​ണ്ണൂ​രി​ലേ​ക്ക് കൊ​ണ്ടു​വ​ന്നി​രു​ന്നു. നാ​ലു​മാ​സ​ത്തോ​ളം ഒ​രു​മി​ച്ച് താ​മ​സി​ച്ചു. ഗ​ര്‍​ഭി​ണി​യാ​യ​പ്പോ​ള്‍ ഗ​ര്‍​ഭഛി​ദ്രം ന​ട​ത്താ​ന്‍ നി​ര്‍​ബ​ന്ധി​ച്ചു.

കു​ഞ്ഞി​നെ ഒ​ഴി​വാ​ക്കി​ല്ലാ​യെ​ന്ന് അ​ന്ന് ഡോ​ക്ട​റു​ടെ മു​മ്പി​ല്‍ ക​ര​ഞ്ഞ് അ​പേ​ക്ഷി​ച്ചു. ക​ടു​ത്ത ര​ക്ത​സ്രാ​വം സ​ഹി​ക്കാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലും മു​ന്‍ പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചാ​ണ് അ​ര്‍​ജു​ന്‍ കാ​റി​ല്‍ വ​ച്ച് പ​റ​ഞ്ഞ​ത്. കാ​റി​ല്‍ നി​ന്ന് ചാ​ടി മ​രി​ക്കാ​ന്‍ പോ​ലും ശ്ര​മി​ച്ചു.

2021 ഏ​പ്രി​ല്‍ എ​ട്ടി​ന് വി​വാ​ഹം ന​ട​ന്നു. ഇ​തി​നു​ശേ​ഷം അ​ര്‍​ജു​ന്‍റെ സ​ഹോ​ദ​ര​നും അ​ർ​ജു​ന്‍റെ അ​മ്മ​യും നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചു. വീ​ട്ടി​ലെ മു​ഴു​വ​ന്‍ പേ​രു​ടെ​യും വ​സ്ത്ര​ങ്ങ​ള്‍ അ​ല​ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടെ വീ​ട്ടി​ലെ ജോ​ലി​ക്കാ​രി​യാ​യാ​ണ് ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്. ത​ന്‍റെ നി​റ​ത്തെ​ച്ചൊ​ല്ലി അ​ര്‍​ജു​ന്‌​റെ അ​മ്മ നി​ര​ന്ത​രം പ​രി​ഹ​സി​ച്ചി​രു​ന്നു.

വെ​ളു​ത്ത് ക​ഴി​ഞ്ഞാ​ല്‍ അ​മ്മ​യ്ക്ക് ഇ​ഷ്ട​പ്പെ​ടു​മെ​ന്ന് ക​രു​തി ചി​കി​ത്സ വ​രെ തേ​ടാ​ന്‍ അ​ര്‍​ജു​ന്‍ നി​ര്‍​ബ​ന്ധി​ച്ചു. ഇ​തോ​ടെ ചി​കി​ത്സ തേ​ടി​യെ​ന്നും അ​മ​ല പ​റ​യു​ന്നു.

സ്വ​ര്‍​ണ​ക്ക​ട​ത്തി​നെ​ക്കു​റി​ച്ചും കു​ഴ​ല്‍​പ്പ​ണ​ത്തെ​ക്കു​റി​ച്ചു​മെ​ല്ലാം അ​ര്‍​ജു​ന്‍ ആ​യ​ങ്കി പ​റ​ഞ്ഞി​ട്ടു​ണ്ട്. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ക​സ്റ്റം​സ് ചോ​ദ്യം​ചെ​യ്യാ​ന്‍ വി​ളി​പ്പി​ച്ച​പ്പോ​ള്‍ ത​ന്നെ പ​ല​രും മോ​ശ​മാ​ക്കി ചി​ത്രീ​ക​രി​ച്ചു.

എ​ന്നി​ട്ടും ഭ​ര്‍​ത്താ​വി​നെ ത​ള്ളി​പ്പ​റ​ഞ്ഞി​ല്ല. അ​ര്‍​ജു​ന്‍ ആ​യ​ങ്കി​ക്കെ​തി​രേ മൊ​ഴി കൊ​ടു​ത്തി​ട്ടു​മി​ല്ല. കേ​സി​നും ജാ​മ്യ​ത്തി​നു​മെ​ല്ലാം കൂ​ടെ​നി​ന്നു.

കേ​സി​ന്‍റെ എ​ല്ലാ​കാ​ര്യ​ങ്ങ​ളും നോ​ക്കി​യ​ത് താ​നാ​ണെ​ന്നും അ​മ​ല വെ​ളി​പ്പെ​ടു​ത്തി. സ്വ​ര്‍​ണ​ക്ക​ട​ത്തി​നെ​ക്കു​റി​ച്ചും കു​ഴ​ല്‍​പ്പ​ണ​ത്തെ​ക്കു​റി​ച്ചു​മെ​ല്ലാം അ​ര്‍​ജു​ന്‍ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ഒ​ന്നും തു​റ​ന്ന് പ​റ​ഞ്ഞി​ല്ലെ​ന്നും അ​മ​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യു​ടെ അ​മ്മ​യും സ​ഹോ​ദ​ര​നും കാ​ര​ണ​മാ​ണ് ജീ​വി​തം ത​ക​ര്‍​ന്ന​തെ​ന്നാ​ണ് അ​മ​ല ആ​രോ​പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ സം​ഭ​വ​മാ​ണ് പൊ​തു​മ​ധ്യ​ത്തി​ല്‍ താ​ന്‍ അ​നു​ഭ​വി​ച്ച പീ​ഡ​നം തു​റ​ന്നു പ​റ​യാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന് അ​മ​ല വെ​ളി​പ്പെ​ടു​ത്തി.

പ്രേ​മി​ക്കാ​തെ ഒ​രു​വ​ളെ ക​ല്യാ​ണം ക​ഴി​ച്ചു​വെ​ന്ന​ത് ജീ​വി​ത​ത്തി​ല്‍ താ​ന്‍ ചെ​യ്ത ഏ​റ്റ​വും വ​ലി​യ തെ​റ്റാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ഒ​രു ഫേ​സ്ബു​ക്ക് പോ​സ്റ്റ് അ​ര്‍​ജു​ന്‍ ഫേ​സ്ബു​ക്കി​ലി​ട്ടി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് തോ​ന്നി​യ​ത്.

 

Related posts

Leave a Comment