കോട്ടയം: റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അപ്പര്‍ കുട്ടനാടന്‍ മേഖലയില്വ്യാപകമായി വയല്‍ നികത്തല്‍.
മുന്‍ കാലങ്ങളില്‍ കര്‍ഷകര്‍ ഒറ്റയ്ക്കും കൂട്ടായും കൃഷി ചെയ്തിരുന്ന പാടങ്ങളാണു വാണിജ്യ ആവശ്യങ്ങളുടെ പേരിൽ ഉദ്യോഗസ്ഥലോബിയുടെ പിന്‍ബലത്തോടെ സ്വകാര്യവ്യക്തികള്‍ മണ്ണിട്ടുനികത്തുന്നത്. തിരുവാര്‍പ്പ്, കുമരകം വില്ലേജുകളിലാണു വ്യാപകമായി വയലുകള്‍ നികത്തുന്നത്.
കോട്ടയം-ചേര്‍ത്തല പ്രധാന റോഡിന്റെ ഇരുവശത്തുമുള്ള പാടശേഖരങ്ങളില്‍ നിരവധി സ്ഥലത്തു വയലുകള്‍ ഇപ്പോഴും നികത്തിക്കൊണ്ടിരിക്കുകയാണ്.
റോഡ് സൈഡില്‍ കച്ചവടത്തിനെന്ന വ്യാജേന ചെറിയ ഷെഡുകള്കെട്ടി പിന്ഭാഗങ്ങളലുള്ള വയല്‍ഭാഗം കാണാനാവാത്തവിധം ഷീറ്റുകളും പഴയ സാധനങ്ങളും അടുക്കി മറകെട്ടിക്കൊണ്ടാണ് പലയിടത്തും പാടം നികത്തുന്നത്.
രാത്രി ടിപ്പറുകളിലാണ് മണ്ണിറക്കൽ. വില്ലേജ് ഓഫീസര്‍മാര്‍ സ്റ്റോപ്പ് മെമ്മോ കൊടുത്ത ഇടങ്ങളില്‍വരെ നിര്‍ബാധം മണ്ണിട്ടുകൊണ്ടിരിക്കുന്നു.
കൃഷിയിറക്കിയിരുന്ന പാടങ്ങള്‍ വന്‍തോതില്‍ നികത്തുന്നതു തടയാന്‍ ജില്ലാ കളക്ടര്‍ അടിയന്തിരമായി ഇടപെടണമെന്ന് കേരള കോണ്‍ഗ്രസ് എം ആവശ്യപ്പെട്ടു.
സമരപ്രഖ്യാപന കൺവൻഷനിൽ വി.എം. റെക്സോണ്‍ ജനറല്‍ കണ്‍വീനറും എം.എം. തമ്പി സെകട്ടറിയുമായ 51 അംഗ സമരസമിതി രൂപീകരിച്ചു.
സമാന നിലപാടുകളുള്ള പ്രസ്ഥാനങ്ങളമായി ചര്‍ച്ച നടത്തി ജനകിയ സമരം വ്യാപിപ്പിക്കാനും 25ന് കുമരകത്തു ജനകീയ സദസ് സംഘടിപ്പിക്കുവാനും കണ്വന്ഷന് തീരുമാനിച്ചു.