ഭർത്താവ് നവീന് മലയാള ഭാഷ കാര്യമായി അറിയില്ല. ഞാൻ കുറച്ച് വേഗത്തിൽ സംസാരിച്ചാൽ അദ്ദേഹം ഒന്നും മനസിലാവാതെ ഇരിക്കും.
ഞാനും നവീനും വഴക്ക് കൂടി എന്റെ കൈയിൽനിന്ന് പോവുമെന്ന് തോന്നിയാൽ ഞാൻ മലയാളത്തിൽ പറയാൻ തുടങ്ങും. അപ്പോൾ ഒന്നും മനസിലാവില്ലല്ലോ.
പക്ഷെ നീ എന്ന പേസിരതെന്ന് തെരിയുമെന്ന് നവീൻ പറയും. മനസിലായെങ്കിൽ ഓക്കെയെന്ന് പറഞ്ഞ് തൊണ്ണൂറുകളിലെ ഉർവശി ചേച്ചിയെ പോലെ പിറുപിറുത്ത് ഞാൻ പോവും.
പക്ഷെ ഇപ്പോൾ നവീന് കുറച്ചൊക്കെ മനസിലാവും. ഞാൻ പറയേണ്ട എന്ന് പറഞ്ഞാൽ ‘വാട്ട് പറയേണ്ട’ എന്നൊക്കെ ചോദിക്കും. -ഭാവന