കോഴഞ്ചേരി: സംസ്ഥാന സർക്കാറിന്റെ ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടിരൂപ തമിഴ്നാട് സ്വദേശിക്ക്.
കോഴഞ്ചേരി- തോണിപ്പുഴയിൽ ഇസ്തിരി ജോലി ചെയ്യുന്ന തമിഴ്നാട് കന്പം സ്വദേശി ദീപനാണ് (40) ഭാഗ്യവാൻ.ഇയാൾ വാങ്ങിയ എഫ്ഡി 582 888 എന്ന നമ്പർ ഭാഗ്യക്കുറിക്കാണ് സമാനം ലഭിച്ചത്.
കോഴഞ്ചേരി തെക്കേമലയിലെ എം.എ. ശിവരാജൻപിള്ളയെന്ന ഭാഗ്യക്കുറി മൊത്തവ്യാപാരിയിൽനിന്നുള്ള ടിക്കറ്റ് കുറിയന്നൂർ ഏജൻറായ രാമചന്ദ്രൻ നായരിൽ നിന്നാണ് വാങ്ങിയത്.
ടിക്കറ്റ് തെക്കേമലയിലുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ ഏല്പ്പിച്ചു. ശിവരാജൻപിള്ള ഏജൻസിയിൽ ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാംതവണയാണ് സമ്മാനം ലഭിക്കുന്നത്.
കഴിഞ്ഞ 13നു നറുക്കെടുത്ത വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയും ഇവിടെ വിറ്റ ടിക്കറ്റിനായിരുന്നു.