ഉത്തര്‍പ്രദേശില്‍ 12കാരനെ ക്രൂരമായി കൊലപ്പെടുത്തി സഹോദരി. കാമുകനൊപ്പം 18വയസുള്ള സഹോദരി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നത് 12കാരന് നേരില്‍കാണാന്‍ ഇടയാകുകയായിരുന്നു.
ഇക്കാര്യം വീട്ടില്‍ പറയുമെന്ന് 12കാരന് പറഞ്ഞതാണ് പെണ്‍കുട്ടിയെ പ്രകോപിപ്പിച്ചത്. അരിവാള്‍ കൊണ്ട് വെട്ടിയാണ് സഹോദരനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.
റായ്ബറേലിയിലാണ് സംഭവം. 18കാരിയും കാമുകനും ചേര്‍ന്നാണ് സഹോദരനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.
വീട്ടുകാര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് കൊലപാതകം നടന്നത്. നാട്ടുകാരാണ് 12കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ചോദ്യം ചെയ്യലില്‍ 18കാരിയുടെ മൊഴിയില്‍ സംശയം തോന്നിയ പോലീസ് കാമുകനെ വിളിപ്പിച്ചും ചോദ്യം ചെയ്തു.
സംഭവം നടന്ന സമയത്ത് ലക്നൗവില്‍ ആയിരുന്നു എന്ന് സ്ഥാപിക്കാനാണ് കാമുകന് ശ്രമിച്ചത്.
തുടര്‍ന്ന് ഇരുവരുടെയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സംഭവസമയത്ത് കൊലപാതകം നടന്ന സ്ഥലത്തിന് അരികില്‍ ഇരുവരുടെയും ഫോണുകള്‍ ആക്ടീവ് ആയിരുന്നു എന്ന് കണ്ടെത്തി.
പിന്നാലെ നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി കുറ്റസമ്മതം നടത്തുകയായിരുന്നു.