ഒറ്റവാക്യത്തിൽ ഒതുങ്ങുന്ന 100 കഥകൾ! ഇ​മ്മി​ണി ചെ​റി​യ 100 ഒ​ന്ന്; ലി​നു മ​റി​യം ഏ​ബ്രഹാം ​റി​ക്കാ​ർ​ഡ് ബുക്കിൽ

ആ​ല​പ്പു​ഴ: ക​ഥാ​കൃ​ത്തും എ​ഴു​ത്തു​കാ​രി​യു​മാ​യ ലി​നു മ​റി​യം ഏ​ബ്ര​ഹാ​മി​ന്‍റെ ഇ​മ്മി​ണി ചെ​റി​യ 100 ഒ​ന്ന് എ​ന്ന പു​സ്ത​കം ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം നേ​ടി.

ഫെ​ഡ​റ​ൽ ബാ​ങ്ക് മു​ള​കു​ഴ ശാ​ഖ​യി​ൽ മാ​നേ​ജ​രാ​യി ജോ​ലി ചെ​യ്യു​ന്ന ലി​നു മ​റി​യം ഏ​ബ്ര​ഹാ​മി​ന്‍റെ ഏ​റ്റ​വും പു​തി​യ പു​സ്ത​ക​മാ​ണ് ഇ​മ്മി​ണി ചെ​റി​യ 100 ഒ​ന്ന്.

ഒ​റ്റ വാ​ക്യ​ത്തി​ൽ ഒ​തു​ങ്ങു​ന്ന നൂ​റ് ചെ​റി​യ ക​ഥ​ക​ളു​ടെ സ​മാ​ഹാ​ര​മാ​ണി​ത്. ഈ ​ഒ​രു പ്ര​ത്യേ​ക​ത കൊ​ണ്ടാ​ണ് ഇ​മ്മി​ണി ചെ​റി​യ 100 ഒ​ന്ന് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ഡ്സി​ൽ ഇ​ടം നേ​ടി​യ​ത്.

ക​വി​ത പോ​ലെ സു​ന്ദ​ര​മാ​യ നൂ​റ് ക​ഥ​ക​ളും വാ​യ​ന​ക്കാ​രെ ആ​ക​ർ​ഷി​ക്കും. സ്ക്കൂ​ൾ പ​ഠ​ന​കാ​ല​ത്ത് എ​ഴു​തി​യ ക​വി​ത​ക​ളു​ടെ സ​മാ​ഹാ​ര​മാ​യ മ​ഴ​വി​ല്ല് എ​ന്ന പു​സ്ത​കം 2007-ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് കാ​പ്സ്യൂ​ൾ-22 എ​ന്ന കു​റു​ങ്ക​ഥ​ക​ളു​ടെ സ​മാ​ഹാ​ര​വും 2020-ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.

ആ​ല​പ്പു​ഴ വെ​ണ്മ​ണി​യി​ൽ, ഏ​ബ്ര​ഹാം കോ​ശി-​ജി​ജി ഏ​ബ്ര​ഹാം ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ലി​നു മ​റി​യം ഏ​ബ്ര​ഹാം, തി​രു​വ​ന​ന്ത​പു​രം മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജി​ൽ നി​ന്ന് ഇ​ക്ക​ണോ​മി​ക്സി​ൽ ബി​രു​ദം നേ​ടി. ഇ​പ്പോ​ൾ പു​തി​യ പു​സ്ത​ക​ത്തി​ന്‍റെ ര​ച​ന​യി​ലാ​ണ് ലി​നു മ​റി​യം ഏ​ബ്ര​ഹാം.

Related posts

Leave a Comment