ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസ് സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കണമെന്ന ദിലീപിന്റെ അപേക്ഷ വെള്ളിയാഴ്ച സുപ്രീം കോടതിയില്‍. ജസ്റ്റീസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് 12-ാം ഇനമായി കേസ് പരിഗണിക്കും.
മഞ്ജുവാര്യരേയും കാവ്യാമാധവന്റെ മാതാപിതാക്കളേയും വിസ്തരിക്കാനുള്ള പ്രോസിക്യൂഷന് നീക്കം തടയണമെന്ന് സത്യവാംഗ്മൂലത്തില്‍ ദിലീപ് ആവശ്യപ്പെട്ടു.
തെളിവുകളുടെ വിടവ് നികത്താനാണ് പ്രോസിക്യൂഷന് ശ്രമമെന്നാണ് ദിലീപിന്റെ വാദം.എന്നാല്‍ മഞ്ജുവാര്യരെ വിസ്തരിക്കേണ്ടത് അനിവാര്യമാണെന്നും തെളിവുകളുടെ വിടവ് നികത്താനല്ല ഇരയ്ക്ക് നീതി ഉറപ്പാക്കാനാണ് പരിശ്രമിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നു.