അധികമായ വിശ്രമമുള്ളവർക്കും മെലിഞ്ഞിരിക്കുന്നവർക്കും അധ്വാനത്തിന് അനുസരിച്ചല്ലാത്ത അളവിൽ കലോറിമൂല്യം കൂടുതലുള്ള ഭക്ഷണം കഴിക്കുന്നവർക്കും കൊളസ്ട്രോൾ ഉണ്ടാകാം.
അരി, ഗോതമ്പ്, കിഴങ്ങുവർഗ്ഗങ്ങൾ തുടങ്ങിയ ആഹാരം അമിതമായി കഴിക്കുന്നവർക്ക് കൊളസ്ട്രോൾ ഉണ്ടാകാതിരിക്കണമെങ്കിൽ വിശ്രമമെടുക്കുന്നതിനേക്കാൾ കൂടുതലായി അവർ അധ്വാനിക്കേണ്ടിവരും.
കൊഴുപ്പും മധുരവും എണ്ണയും
* കൊളസ്ട്രോൾ കുറയ്ക്കുന്നതിനായി കൊഴുപ്പും മധുരവും എണ്ണയും കൂടിയ ഭക്ഷണം പരമാവധി കുറച്ച് പയറുവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
* അവൊക്കാഡോ എന്ന ഫ്രൂട്ട് കഴിക്കുന്നവർക്ക് ചീത്ത കൊളസ്ട്രോൾ കുറയുകയും നല്ല കൊളസ്ട്രോൾ വർധിക്കുകയും ചെയ്യും.
* ഓട്സും ബാർലിയും മറ്റു മുഴുധാന്യങ്ങളും കൊളസ്ട്രോൾ കുറയുവാൻ സഹായിക്കും.
പുളിയുള്ള പഴങ്ങൾ
* ആപ്പിൾ, മുന്തിരി, ഓറഞ്ച് പോലുള്ള പുളിയുള്ള പഴങ്ങൾ ധാരാളം കഴിക്കാവുന്നതാണ്.
* നട്സ്, പിസ്ത, ബദാം, കാഷ്യൂനട്ട് പോലുള്ളവ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ നല്ലതാണ്. എന്നാൽ അവയുടെ അളവ് നിയന്ത്രിച്ച് ഉപയോഗിക്കുകയും മദ്യത്തിനൊപ്പം ഉപയോഗിക്കാതിരിക്കുകയും വേണം.
മദ്യവും അതിനൊപ്പം ഉപയോഗിക്കുന്ന കൊഴുപ്പുള്ളവയും ഫാറ്റിലിവറിനെ വർധിപ്പിക്കുകയും കൊളസ്ട്രോൾ ലെവൽ താറുമാറാക്കുകയും ചെയ്യും.
ഒമേഗ 3 ഫാറ്റി ആസിഡ്
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങൾ ഭക്ഷണത്തിലുൾപ്പെടുത്തിയാൽ അസിഡിറ്റിയും ഫാറ്റിലിവറും കുറയും. പൊതുവിൽ കരളിനെ സംരക്ഷിക്കുന്നതെന്തും കൊളസ്ട്രോൾ കുറയ്ക്കും.
* വെളുത്തുള്ളി നിത്യേന ചെറിയ അളവിൽ കഴിക്കുന്നത് കൊളസ്ട്രോളിനെ കുറയ്ക്കും. അത് ഉപ്പിലിട്ടും അച്ചാറാക്കിയും കഴിക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നു മാത്രം.
* നെല്ലിക്ക പാകം ചെയ്തോ അല്ലാതെയോ ഭക്ഷണമായോ ഔഷധമായോ ഉപയോഗിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കുന്നതിനും കരളിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുന്നതിനും നല്ലതാണ്.
വിവരങ്ങൾ – ഡോ. ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ – 9447963481