ചെന്നൈ: തമിഴ്നാട്ടിലെ തെങ്കാശിയില്‍ മലയാളി റെയില്‍വേ ജീവനക്കാരിക്ക് നേരെ ആക്രമണം. ക്രൂരമായി മര്‍ദനമേറ്റ യുവതി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
പാവൂര്‍ ഛത്രം റെയില്‍വേ ഗേറ്റ് ജീവനക്കാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ലൈഗിംക പീഡനശ്രമമാണ് നടന്നതെന്ന് പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാത്രി എട്ടിനാണ് സംഭവം. റെയില്‍വേ ഗേറ്റിന് സമീപമെത്തിയ ഇയാള്‍ യുവതിയെ മര്‍ദിച്ചു. ഇവിടെനിന്ന് ഇറങ്ങി റെയില്‍വേ ട്രാക്കിലൂടെ ഓടാന്‍ ശ്രമിച്ച യുവതിയെ വലിച്ച് താഴെയിട്ടു.
തുടര്‍ന്ന് കരിങ്കല്ലുകൊണ്ട് ഇടിച്ച് യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. യുവതി ബഹളം വച്ചതോടെ ഇയാൾ കടന്നുകളഞ്ഞു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.
അതേസമയം പ്രതിയെക്കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.