തെന്നിന്ത്യൻ പ്രേക്ഷകരടെ ഹൃദയം കവർന്ന നടിയാണ് അനുഷ്ക ഷെട്ടി. അനുഷ്കയെ പോലൊരു പെണ്ണിനെ മനസിൽ കൊണ്ടുനടക്കുന്ന, വിവാഹം ചെയ്യണമെന്ന് ആഗ്രഹിക്കാത്ത യുവാക്കൾ തെന്നിന്ത്യയിൽ തന്നെ കുറവായിരിക്കും.
പക്ഷെ 40 പിന്നിട്ടിട്ടും അനുഷ്ക സിംഗിളാണ്. അനുഷ്കയുടെ പേരും നിരവധി നടന്മാരുടെ പേരും ചേർത്ത് ഗോസിപ്പുകൾ നിരന്തരം വരാറുണ്ടെങ്കിലും അതൊന്നും ഇതുവരെയും സത്യമായിട്ടില്ല.
ബാഹുബലി കഴിഞ്ഞ സമയത്ത് പ്രഭാസിനൊപ്പമാണ് അനുഷ്കയുടെ പേര് കേട്ടത്. ഇരുവരും ഒന്നിച്ച് കാണണമെന്നായിരുന്നു മിക്ക ആരാധകരുടേയും ആഗ്രഹം.
ബാഹുബലിക്ക് മുമ്പും അനുഷക നിരവധി ചിത്രങ്ങളിൽ പ്രഭാസിനൊപ്പം നായികയായി അഭിനയിച്ചിട്ടുണ്ട്. പ്രഭാസിന്റെ വയസ് നാൽപ്പത്തിനാലിനോട് അടുത്തു.
തുടരെത്തുടരെ സിനിമകൾ ചെയ്യുന്ന കൂട്ടത്തിലല്ല അനുഷ്ക. വളരെ ചൂസിയായി ഹിറ്റാകുമെന്ന് തോന്നുന്ന ചിത്രങ്ങൾ തെരഞ്ഞുപിടിച്ചാണ് അനുഷ്ക അഭിനയിക്കുന്നത്.
ഇത്രയും ഗോസിപ്പുകൾ തനിക്ക് ചുറ്റും പ്രചരിക്കുന്ന സാഹചര്യത്തിൽ തന്റെ ക്രഷ് ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി അനുഷ്ക ഇപ്പോൾ.
ഇത്തരത്തിൽ ഒന്നും സംസാരിക്കാത്ത അനുഷ്ക തന്റെ ക്രഷ് വെളിപ്പെടുത്തിയത് ആരാധകർക്കും വലിയ സർപ്രൈസായി.
ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിനോട് തനിക്ക് ക്രഷ് ആയിരുന്നു എന്നാണ് അനുഷ്ക ഷെട്ടി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
രാഹുല്‍ ദ്രാവിഡിനോട് പ്രണയം തോന്നിയിരുന്നു എന്നാണ് അനുഷ്ക ഷെട്ടി പറയുന്നത്. രാഹുൽ ദ്രാവിഡ് എന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് കളിക്കാരനാണ്.
ഞാൻ വളർന്നത് മുതൽ എനിക്ക് അദ്ദേഹത്തോട് ഒരു പ്രണയം ഉണ്ടായിരുന്നു. ഒരു ഘട്ടത്തിൽ ഞാൻ അദ്ദേഹവുമായി പ്രണയത്തിലായി എന്നാണ് അനുഷ്ക പറഞ്ഞത്.
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളോട് ക്രഷ് തോന്നിയ കാര്യം അനുഷ്കയ്ക്ക് പുറമെ മുമ്പും മറ്റ് പല ചലച്ചിത്ര താരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്.