യാ​ത്ര​ക്കി​ടെ നെ​ഞ്ചു​വേ​ദ​ന; വി​ദ്യാ​ർ​ഥി​യെ വേ​ഗ​ത്തി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പോ​ലീ​സു​കാ​ർ; മാതൃകാപരമായ പ്രവർത്തിയെന്ന് ഡി​വൈ​എ​സ്പി


തൊ​ടു​പു​ഴ: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​യെ തൊ​ടു​പു​ഴ പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂം ​വാ​ഹ​ന​ത്തി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

തൊ​ടു​പു​ഴ കോ-​ഓ​പ​റേ​റ്റീ​വ് കോ​ള​ജി​ലെ ബി​കോം വി​ദ്യാ​ർ​ഥി അ​ഭി​ജി​ത്തി​നെ​യാ​ണ് പോ​ലീ​സി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ വേ​ഗ​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​നാ​യ​ത്. അ​ഭി​ജി​ത്തി​ന് അ​ടി​യ​ന്ത​ര ചി​കി​ത്സ ല​ഭി​ച്ച​തി​നാ​ൽ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം തൊ​ടു​പു​ഴ -കു​മാ​ര​മം​ഗ​ലം റൂ​ട്ടി​ൽ ക​ണ്‍​ട്രോ​ൾ റൂം ​എ​സ്ഐ എം.​ഡി. രാ​ജ​ൻ, സി​പി​ഒ തോ​മ​സ് ചാ​ക്കോ, ഡ്രൈ​വ​ർ ടി.​എം. സു​നി​ൽ എ​ന്നി​വ​ർ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ്.

സം​ഭ​വം. തൊ​ടു​പു​ഴ​യി​ൽ​നി​ന്നും അ​ടി​മാ​ലി​യി​ലേ​ക്കു​പോ​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് പോ​ലീ​സ് വാ​ഹ​ന​ത്തി​നു മു​ന്നി​ൽ നി​ർ​ത്തി യാ​ത്ര​ക്കാ​ര​ന് അ​സ​ഹ്യ​മാ​യ നെ​ഞ്ചു​വേ​ദ​ന​യാ​ണെ​ന്നും ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ചു.

ഉ​ട​ൻ​ത​ന്നെ അ​ഭി​ജി​ത്തി​നെ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി വേ​ഗ​ത്തി​ൽ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ആ​ശു​പ​ത്രി​യി​ൽ അ​ഭി​ജി​ത്തി​ന് അ​ടി​യ​ന്ത​ര ചി​കി​ത്സ ഉ​റ​പ്പാ​ക്കി​യാ​ണ് പോ​ലീ​സു​കാ​ർ മ​ട​ങ്ങി​യ​ത്. മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ഇ​വ​രെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ആ​ദ​രി​ക്കു​മെ​ന്ന് ഡി​വൈ​എ​സ്പി എം.​ആ​ർ. മ​ധു​ബാ​ബു പ​റ​ഞ്ഞു.

Related posts

Leave a Comment