തിരുവനന്തപുരം: തലസ്ഥാനത്ത് എംഎൽഎ ഹോസ്റ്റലിലെ പമ്പാ ബ്ലോക്ക് പൊളിച്ചതോടെ താമസിക്കാൻ സ്ഥലമില്ലാതെ സംസ്ഥാനത്തെ 19 എംഎല്‍എമാര്‍. എംഎല്‍എമാര്‍ക്ക് പകരം താമസ സ്ഥലം കണ്ടെത്താന്‍ നിയമസഭാ സെക്രട്ടറിയേറ്റ് പരസ്യം നല്‍കിയിരിക്കുകയാണ്.
പന്പ ബ്ലോക്ക് പൊളിച്ചതിനുശേഷം കരമന – മേലറന്നൂര്‍ റോഡിലുള്ള സ്വകാര്യ ഫ്ലാറ്റിലാണ് എംഎല്‍എമാര്‍ക്ക് പകരം താമസ സൗകര്യം ഒരുക്കിയിരുന്നത്. എംഎല്‍എമാര്‍ ഇവിടെ താമസം ആരംഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ പണി തുടങ്ങി.
ഇതേ തുടർന്ന് കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഏരിയ ഇടിച്ചതോടെ എംഎഎല്മാര്ക്ക് ഇവിടെ നിന്നും മാറേണ്ടി വന്നു. എംഎല്‍എ ഹോസ്റ്റലിലെ നിള ബ്ലോക്കിന് മുകളില്‍ ഷെഡ് ഒരുക്കി താത്കാലിക താമസ സൗകര്യം നിയമസഭാ സെക്രട്ടേറിയേറ്റ് ഒരുക്കി.
എന്നാൽ ഇവിടെ സൗകര്യങ്ങൾ കുറവായിരുന്നു. തുടർന്നാണ് എം എല്‍ എമാര്‍ക്ക് ഫ്ലാറ്റ് തേടിയുള്ള പരസ്യം നൽകിയത്.
നിയമസഭയില്‍ നിന്നും എട്ടുകിലോ മീറ്ററിനുള്ളില്‍, നഗരത്തില്‍ തന്നെ സ്ഥിതി ചെയ്യുന്ന കെട്ടിടം വേണം. കുറഞ്ഞ വാടകയെങ്കില്‍ ഉത്തമം. സൗകര്യങ്ങളുള്ളതായിരിക്കണം എന്നിങ്ങനെയാണ് പരസ്യം.
ബലക്ഷയത്തെ തുടർന്ന് പൊളിച്ചു മാറ്റിയ പന്പ ബ്ലോക്കിന് പകരം നിർമിക്കാൻ തീരുമാനിച്ചിരിക്കുന്ന 11 നില പകരം കെട്ടിടം പൂർത്തിയാക്കാൻ രണ്ടര വര്‍ഷമെങ്കിലും വേണ്ടിവരും.