മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങി സൂപ്പര്‍താരങ്ങളുടെ കൂടെയും തമിഴിലും അജിത്ത്, വിജയ് എന്നിങ്ങനെയുള്ള താരങ്ങളുടെ കൂടെയുമൊക്കെ ബാലതാരമായി തിളങ്ങിയ താരമാണ് അനിഖ.
തെന്നിന്ത്യൻ സിനിമയിലെല്ലാം സജീവമായിരുന്ന അനിഖ ഓ മൈ ഡാര്‍ലിംഗ് എന്ന സിനിമയിലൂടെ നായികയായി തുടക്കം കുറിക്കുകയാണ്.
ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് കൊണ്ടിരിക്കുകയാണ് അനിഖ ഇപ്പോൾ.
പതിനെട്ട് വയസുകാരിയായ നടിയുടെ ലിപ്ലോക് സീന്‍ ഈ സിനിമയിലുണ്ടെന്നതാണ് ശ്രദ്ധേയം. ഓഹ് മൈ ഡാര്‍ലിംഗിലെ പുറത്ത് വന്ന ട്രെയിലറിലാണ് നായകനുമായിട്ടുള്ള ലിപ്ലോക് സീനുകള്‍ ഉള്ളത്.
ഇത് വലിയ രീതിയില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. ഇതോടെ പലയിടത്തുനിന്നും നടിയെ തേടി മോശം കമന്റുകളാണ് വരുന്നത്.
ഇത്രയും കാലം ബാലതാരമായി മാത്രം കണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് ഇങ്ങനൊരു സീനില്‍ കണ്ടതിന്റെ വിഷമമാണ് ആരാധകര്‍ പങ്കുവച്ചത്.
ചിലര്‍ നടിയുടെ മനോഹരമായ അഭിനയത്തെ വാഴ്ത്തിയപ്പോള്‍ മറ്റ് ചിലര്‍ കൗമാരക്കാരിയായ നടിയില്‍ നിന്ന് ഇത്രയും പ്രതീക്ഷിച്ചില്ലെന്ന അഭിപ്രായവുമായി രംഗത്ത് വന്നു.
എന്നാല്‍ വ്യാപകമായി ഇത്തരത്തിലുള്ള വിമര്‍ശനം വന്നതോടെ സിനിമയില്‍ ലിപ്ലോക് ചെയ്യാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അനിഖ തന്നെ സംസാരിച്ചിരിക്കുകയാണ്.
ഓ മൈ ഡാര്‍ലിംഗ് ഒരു മുഴുനീള റൊമാന്റിക് ചിത്രമാണ്. അതില്‍ ചുംബന രംഗങ്ങള്‍ ഒഴിവാക്കാനാവില്ലെന്നും അത് ചെയ്യണമെന്നും സംവിധായകന് തന്നോട് പറഞ്ഞിരുന്നു.
ഈ സിനിമയുടെ തിരക്കഥ വിവരിക്കുമ്പോള്‍ തന്നെ അതിലെ ഇന്റിമേറ്റ് സീനുകളുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചിരുന്നു.
കഥയ്ക്ക് ആവശ്യമുള്ളത് കൊണ്ട് മാത്രമാണ് താന്‍ സീനുകള്‍ ചെയ്തത്. എന്നാല്‍ സിനിമയില്‍ അശ്ലീലം ഉണ്ടാകില്ല. സിനിമ കാണുമ്പോള്‍ പ്രേക്ഷകര്‍ അത് തിരിച്ചറിയുമെന്ന് ഉറപ്പിച്ച് പറയാനാകും.
യുവനടന് മെല്വിന് ജിബിക്കൊപ്പമാണ് അനിഖ ഇന്റിമേറ്റ് സീനില്‍ അഭിനയിച്ചിരിക്കുന്നത്. ഒരു വിചിത്രമായ പ്രണയകഥ പറയുന്ന ചിത്രമാണെന്നാണ് സിനിമയുടെ ട്രെയിലറില്‍ നിന്നു വ്യക്തമാകുന്നത്.