കൊല്ലം: തമിഴ്നാട് തെങ്കാശിയിൽ മലയാളിയായ റെയിൽവേ ജീവനക്കാരിയെ ആക്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കൊല്ലം പത്തനാപുരം സ്വദേശി അനീഷ് (28) ആണ് അറസ്റ്റിലായത്. ചെങ്കോട്ടയിൽ വച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്.
വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പാവൂർഛത്രം റെയിൽവേ ക്രോസിലാണ് ജീവനക്കാരി ആക്രമിക്കപ്പെട്ടത്. അതിക്രൂരമായ മർദ്ദനമാണ് ഉണ്ടായത്. കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും യുവതിയുടെ കുടുംബം പറഞ്ഞു.
കേസിൽ നിരവധി പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. റെയിൽവേ തൊഴിലാളികളെ അടക്കം നിരീക്ഷിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.