ഭർത്താവിനെ ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം താമസം; പങ്കാളി മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെ ചൊല്ലിത്തർക്കം; യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി യുവാവ്

ന്യൂ​ഡ​ൽ​ഹി: മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ടെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വ​തി​യെ ആ​ൺ സു​ഹൃ​ത്തി തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി. വ​ട​ക്ക്-​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ അ​മ​ൻ വി​ഹാ​റി​ലാ​ണ് സം​ഭ​വം. 28കാ​രി​യാ​യ യു​വ​തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഫെ​ബ്രു​വ​രി 11നാ​ണ് ഗു​രു​ത​ര പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ യു​വ​തി​യെ എ​സ്ജി​എം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് ഇ​വ​രെ സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ലേ​ക്കും പി​ന്നീ​ട് എ​യിം​സ് ട്രോ​മ സെ​ന്‍റ​റി​ലേ​ക്കും മാ​റ്റി.

യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ പോ​ലീ​സ് ശ്ര​മി​ച്ചു​വെ​ങ്കി​ലും ഇ​വ​രു​ടെ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് അ​തി​ന് സാ​ധി​ച്ചി​ല്ല.

ഡ​ൽ​ഹി​യി​ലെ ബ​ൽ​ബീ​ർ വി​ഹാ​റി​ലെ താ​മ​സ​ക്കാ​രി​യാ​ണ് പൊ​ള്ള​ലേ​റ്റ യു​വ​തി​യെ​ന്നും ഒ​രു ചെ​രു​പ്പ് ഫാ​ക്ട​റി​യി​ൽ തൊ​ഴി​ലാ​ളി​യാ​ണ് ഇ​വ​രെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. ഭ​ർ​ത്താ​വി​നെ ഉ​പേ​ക്ഷി​ച്ച ഇ​വ​ർ ക​ഴി​ഞ്ഞ ആ​റ് വ​ർ​ഷ​ങ്ങ​ളാ​യി മോ​ഹി​ത് എ​ന്ന​യാ​ൾ​ക്കൊ​പ്പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന​തി​നി​ടെ ഇ​വ​ർ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ചു. യു​വ​തി​യു​ടെ വീ​ട്ടു​കാ​രു​ടെ പ​രാ​തി​യ‌ു‌​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​മ​ൻ വി​ഹാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കൊ​ല​പാ​ത​ക കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

ഫെ​ബ്രു​വ​രി 10ന് ​രാ​ത്രി മോ​ഹി​ത്, സു​ഹൃ​ത്തി​ന്‍റെ സ്ഥ​ല​ത്തി​രു​ന്ന് മ​യ​ക്കു​മ​രു​ന്ന് ക​ഴി​ക്കു​ന്ന​ത് ക​ണ്ട യു​വ​തി ഇ​യാ​ളു​മാ​യി വ​ഴ​ക്കു​ണ്ടാ​യി.

ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ മോ​ഹി​ത്തും സു​ഹൃ​ത്തും യു​വ​തി​യെ ടാ​ർ​പി​ൻ ഓ​യി​ൽ ഒ​ഴി​ച്ച് യു​വ​തി​യെ തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

മോ​ഹി​ത്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment