കോഴിക്കോട്: കോഴിക്കോട്ടെ ലഹരിക്കേസുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ പ്രത്യേക സംഘം അന്വേഷിക്കും. കേസിൽ പ്രതി ചേർത്ത 10 പേരിൽ പ്രധാന കണ്ണികളെ വിളിച്ചുവരുത്തി ഇന്ന് ചോദ്യം ചെയ്യും.
ഒരു വലിയ മാഫിയ ശൃംഖല സംസ്ഥാനത്തിനകത്തും പുറത്തും ഉണ്ടെന്നാണ് സംശയം. സംഘത്തിൽ പെട്ടുപോയ മറ്റ് പെൺകുട്ടികളിൽനിന്നും മൊഴിയെടുക്കും.
ഇൻസ്റ്റഗ്രാമിലെ ഡ്രഗ് ഗ്രൂപ്പുകൾ നിയന്ത്രിക്കുന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പെൺകുട്ടിയുടെ വീടിനടുത്തുതന്നെയുള്ള യുവാവാണിത്.
കസ്റ്റഡിയില്‍ എടുത്ത ഇയാളെ ഇന്ന് ചോദ്യം ചെയ്യും. നിലവില്‍ രണ്ടുപേര്‍ക്കാണ് കുട്ടിയുമായി നേരിട്ട് ബന്ധമുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇൻസ്റ്റഗ്രാം ഗ്രൂപ്പ് വഴിയാണ് പെൺകുട്ടികളെ രഹരി ഉപയോഗിക്കാൻ പഠിപ്പിക്കുന്നതും കാരിയറാക്കുന്നതും. അതേസമയം പെണ്‍കുട്ടിയുടെ മൊഴികളില്‍ ചില വൈരുധ്യങ്ങള്‍ പോലീസ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഇതുകൂടി പരിശോധിച്ചേശഷമായിരിക്കും തുടര്‍ അന്വേഷണം. പെണ്‍കുട്ടി ഇപ്പോള്‍ ഡി-അഡിക്ഷന് സെന്ററില്‍ ചികില്‍സ തേടിയിരിക്കുകയാണ്.
അതേസമയം ഇപ്പോള്‍ കസ്റ്റഡിയിലുള്ള പെണ്‍കുട്ടിയുടെ സുഹൃത്തിനെ ചോദ്യം ചെയ്തതില്‍നിന്നു കൂടുതല്‍ പെണ്‍കുട്ടികള്‍ സമാനമായ രീതിയില്‍ കാരിയറായി പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വന്നശേഷം ഇവരുടെ മാതാപിതാക്കളുമായി കാര്യങ്ങള്‍ സംസാരിക്കാനാണ് പോലീസ് തീരുമാനം.
പെണ്കുട്ടിപഠിക്കുന്ന ക്ലാസിലെ തന്നെ മൂന്നു വിദ്യാര്‍ഥിനികളാണ് വലയില്‍ അകപ്പെട്ടത്. അന്വേഷണം സംസ്ഥാനത്തിനു പുറത്തേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.