പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ അന്തിമവാദം മണ്ണാര്‍ക്കാട് കോടതിയില്‍ ഇന്ന് തുടങ്ങി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്.
പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നു 127 സാക്ഷികളും പ്രതിഭാഗത്തുനിന്നു ആറു സാക്ഷികളുമാണ് കേസില്‍ ഉണ്ടായിരുന്നത്.
പ്രോസിക്യൂഷന് സാക്ഷികളില്‍ 24 പേര് കൂറുമാറി. 24 പേരെ വിസ്തരിക്കുന്നതില്‍ നിന്ന് ഒഴിവാക്കി. 77 പേര് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്കി.
മധു കൊല്ലപ്പെട്ടിട്ട് നാളെ അഞ്ചു വര്‍ഷം തികയും. 2018 ഫെബ്രുവരി 22നാണ് ആൾക്കൂട്ട ആക്രമണത്തിൽ മധു കൊല്ലപ്പെടുന്നത്.
നിരവധി നിയമ പോരാട്ടങ്ങളിലൂടെയാണ് മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും കേസ് അന്തിമ ഘട്ടത്തിലെത്തിച്ചത്.
സാക്ഷികളുടെ നിരന്തരമായ കൂറുമാറ്റവും മധുവിന്റെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയതുമൊക്കെ കേസിന്റെ പ്രത്യേകതകളായിരുന്നു.