“സിഐ യൂണിഫോമിൽ അല്ലായിരുന്നെങ്കിൽ ശവം ഒഴുകിയേനെ’: കൊലവിളിയുമായി ബിജെപി നേതാക്കൾ

കോഴിക്കോട്: പോലീസിനെതിരെ കൊലവിളി പ്രസംഗവുമായി ബിജെപി നേതാക്കൾ. ബിജെപി കോഴിക്കോട് ജില്ലാ സെക്രട്ടറി ടി. റിനീഷ്, ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന്‍ എന്നിവരാണ് നടക്കാവ് സിഐക്കെതിരെ വധഭീഷണി മുഴക്കിയത്.

കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലായിരുന്നു ഇരുവരുടെയും പരാമര്‍ശങ്ങൾ. നടക്കാവ് സിഐ യൂണിഫോമില്‍ അല്ലായിരുന്നെങ്കില്‍ ശവം ഒഴുകി നടന്നേനെയെന്നാണ് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കൂടിയായ റിനീഷ് പ്രസംഗിച്ചത്.

സിഐ ജിജീഷിന്‍റെ കൈ വെട്ടിമാറ്റും എന്നാണ് മോഹനന്‍ പ്രസംഗിച്ചത്. യുവമോര്‍ച്ച പ്രവര്‍ത്തകനെ സിഐ മര്‍ദ്ദിച്ചെന്ന് ആരോപിച്ചായിരുന്നു കൊലവിളി പ്രസംഗം. വധഭീഷണി മുഴക്കിയ ബിജെപി നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു.

Related posts

Leave a Comment