ദിവസവരുമാനം 15,000-20,000 രൂപ, സിനിമക്കാരെ പിന്തള്ളി സീരിയല്‍ താരങ്ങള്‍, മുന്നില്‍ പ്രവീണയും ചിപ്പിയും, സിനിമക്കാര്‍ സീരിയലിലെത്തുന്നതിന്റെ രഹസ്യം

s-2സിനിമയാണോ സീരിയലാണോ ഇഷ്ടമെന്നു പരസ്യമായി ചോദിച്ചാല്‍ അഭിനേതാക്കള്‍ക്കിടയില്‍ ഒരു സംശയം ഉണ്ടാകുമെന്നുറപ്പാണ്. എന്നാല്‍, രഹസ്യമായി ഈ ചോദ്യം ആവര്‍ത്തിച്ചാല്‍ മടികൂടാതെ അവര്‍ പറയും സീരിയല്‍ തന്നെയെന്ന്. എന്താണ് സീരിയലിലേക്ക് അഭിനേതാക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്നത്. സംശയമെന്ത് സീരിയലിലെ വരുമാനം തന്നെ. സിനിമയില്‍ മുന്‍നിര താരങ്ങള്‍ക്ക് മാത്രമാണ് വലിയതോതിലുള്ള പ്രതിഫലം ലഭിക്കുന്നത്. എന്നാല്‍, സീരിയലില്‍ എല്ലാവര്‍ക്കും അത്യാവശ്യം മികച്ചരീതിയിലുള്ള പ്രതിഫലം ലഭിക്കും.

സിനിമയില്‍ അഞ്ചോ ആറോ സീനുകള്‍ക്കുവേണ്ടി പത്തും ഇരുപതും ദിവസം ലൊക്കേഷനില്‍ കഴിയേണ്ടിവരും. ഈ സമയത്ത് മറ്റു സിനിമയിലോ സീരിയലിലോ മുഖം കാണിക്കാനുമാകില്ല. എന്നാല്‍ സീരിയലില്‍ സ്ഥിതി വ്യത്യസ്തമാണ്. രണ്ടാംനിര അഭിനേതാക്കള്‍ക്കുപോലും ദിവസം ചുരുങ്ങിയത് 2000 രൂപ ലഭിക്കുന്നു. മാസത്തില്‍ 15-20 ദിവസം ഷൂട്ടിംഗും കാണും.

സിനിമയില്‍ നിന്ന് വ്യത്യസ്തമാണ് സീരിയലിലെ പ്രതിഫലരീതി. ദിവസത്തേക്കാണ് സീരിയലില്‍ പൈസ നല്കുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കുപോലും 2000 രൂപ അടുത്ത് ലഭിക്കും. സീരിയല്‍ രംഗത്തെ സൂപ്പര്‍സ്റ്റാറുകളിലേറെയും സ്ത്രീകളാണ്. പ്രവീണയാണ് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത്. ഒരുവര്‍ഷം മുമ്പു വരെ ഇവരുടെ ദിവസവേതനം 15000-20000ത്തിനും ഇടയ്ക്കാണ്. സിനിമയില്‍നിന്ന് സീരിയലിലേക്ക് കൂടുമാറിയ ചിപ്പി തൊട്ടുപിന്നിലുണ്ട്. സീരിയയിലൂടെ സിനിമയിലെത്തിയ ആശാ ശരത് ഇപ്പോള്‍ സീരിയലുകളില്‍ കാര്യമായി അഭിനയിക്കുന്നില്ലെങ്കിലും അവസാനം അഭിനയിച്ച സീരിയലിലെ പ്രതിദിന പ്രതിഫലം 18,000 രൂപയായിരുന്നു.

Related posts