മുംബൈ: ക്രിക്കറ്റ് താരം പൃഥ്വി ഷാ തന്നെ മോശമായി സ്പർശിച്ചെന്ന ആരോപണവുമായി ബോജ്പൂരി നടിയും ഇൻസ്റ്റഗ്രാം ഇൻഫ്ലുവെൻസറുമായ സപ്നാ ഗിൽ.
ഷായെ ആക്രമിച്ചെന്ന പരാതിയിൽ റിമാൻഡെ ചെയ്യപ്പെട്ട ഗിൽ, ജയിൽമോചിതയായ ശേഷമാണ് ഈ ആരോപണം ഉന്നയിച്ചത്.
ഫെബ്രുവരി 15-ന് സെൽഫി നിഷേധിച്ചെന്ന പേരിൽ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിന് മുമ്പിൽ വച്ച് ഷായുമായി ഗിൽ തർക്കത്തിൽ ഏർപ്പെട്ടിരുന്നു.
ഹോട്ടൽ ജീവനക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ഇടപെടലിൽ ഗില്ലിനെയും സംഘത്തെയും സ്ഥലത്ത് നിന്ന് നീക്കം ചെയ്ത ശേഷം ഷാ ഹോട്ടലിനുള്ളിലെ പാർട്ടിയിൽ പങ്കെടുക്കാൻ പോയി.
ഇവിടെ നിന്നും തിരിച്ചെത്തിയ വേളയിൽ, ഹൈവേയിൽ വച്ച് കാർ തല്ലിതകർക്കുകയും ഷായെ കൈയേറ്റം ചെയ്തതിനുമാണ് ഗില്ലിനെ കസ്റ്റഡിയിലെടുത്തത്.
കേസിൽ ഗില്ലിന്റെ ഏഴ് സുഹൃത്തുക്കളെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
എന്നാൽ ഷായുടെ ഈ ആരോപണങ്ങൾ തെറ്റാണെന്നും ക്രിക്കറ്റർ തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നുമാണ് ഗിൽ ആരോപിക്കുന്നത്.
ഷാ തന്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്നും ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് ആക്രമിച്ചെന്നും ഗിൽ പറഞ്ഞു.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഷായ്ക്കെതിരെ കേസ് നൽകിയിട്ടുണ്ടെന്നും ഗിൽ വ്യക്തമാക്കി.