തൊടുപുഴ: ജീവനൊടുക്കാൻ പോകുകയാണെന്ന് വിഡിയോ കോളിലൂടെ ഭാര്യയെ അറിയിച്ചശേഷം യുവാവ് വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ചു. കാപ്പിത്തോട്ടം കോലാനിപറന്പിൽ സനൂപ് (34) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ വഴക്കുണ്ടാക്കിയശേഷം രണ്ടാം നിലയിലെ മുറിയിലേക്കു പോയ സനൂപ് ഭാര്യയെ ഫോണിൽ വിളിച്ച് മരിക്കാൻ പോകുകയാണെന്ന് പറഞ്ഞതായി പോലീസ് പറഞ്ഞു. ഈ സമയം സ്ത്രീകൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ഇവർ വാതിൽ തുറക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. പിന്നീട് അയൽവാസികൾ എത്തി വാതിൽ ചവിട്ടി തുറന്നപ്പോഴേക്കും തൂങ്ങിയ നിലയിൽ ഇയാളെ കണ്ടെത്തി.
തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. ഭാര്യ: അഞ്ചു. മകൻ: യുവിൻ.