ജ​പ്പാ​ൻ തീ​ര​ത്ത് “ഇ​രു​മ്പു​ഗോ​ളം’; പ്ര​ദേ​ശ​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യ ഇ​രു​മ്പു ​ഗോ​ള’​ത്തി​ന്‍റെ ഉ​റ​വി​ടം തേ​ടി അ​ധി​കൃ​ത​ർ

അ​റ്റ്‌ലാന്‍റി​ക് സ​മു​ദ്ര​ത്തി​ൽ യു​എ​സ് സേ​ന വെ​ടി​വ​ച്ചി​ട്ട ചൈ​നീ​സ് ചാ​ര​ബ​ലൂ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട ഊ​ഹാ​പോ​ഹ​ങ്ങ​ൾ ലോ​ക​മാ​കെ പ​ര​ക്കു​ന്ന​തി​നി​ടെ ജ​പ്പാ​നി​ൽ മ​റ്റൊ​രു വി​ചി​ത്ര സം​ഭ​വ​മു​ണ്ടാ​യി.

ജ​പ്പാ​ന്‍റെ ക​ട​ൽ​ത്തീ​ര​ത്ത് ഒ​രു ഇ​രു​ന്പു​ഗോ​ളം പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ടോ​ക്കി​യോ​യി​ൽ​നി​ന്ന് 155 മൈ​ൽ അ​ക​ലെ​യു​ള്ള തെ​ക്ക​ൻ തീ​ര​ദേ​ശ​ന​ഗ​ര​മാ​യ ഹ​മാ​മ​ത്‌​സു​വി​ലെ ക​ട​ൽ​ത്തീ​ര​ത്താ​ണ് ഗോ​ളം ക​ണ്ട​ത്.

തി​ര​ക​ളി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി​യ അ​പൂ​ർ​വ ഇ​രു​ന്പു​ഗോ​ളം പ്ര​ദേ​ശ​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി.ക​ട​ൽ​ത്തീ​ര​ത്തു ന​ട​ക്കാ​നി​റ​ങ്ങി​യ നാ​ട്ടു​കാ​ര​നാ​ണ് ഇ​രു​ന്പു​ഗോ​ളം ആ​ദ്യം ക​ണ്ട​ത്. അ​ത് എ​ന്താ​ണെ​ന്ന് അ​യാ​ൾ​ക്കു മ​ന​സി​ലാ​യി​ല്ല.

പി​ന്നീ​ടാ​ണ് അ​തൊ​രു വ​ലി​യ ഇ​രു​ന്പു​ഗോ​ള​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. ഉ​ട​ൻ​ത​ന്നെ അ​യാ​ൾ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. സം​ഭ​വ​മ​റി​ഞ്ഞു നാ​ട്ടു​കാ​ർ ബീ​ച്ചി​ൽ ത​ടി​ച്ചു​കൂ​ടി.

ഇ​രു​ന്പു​ഗോ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ വി​വി​ധ ഊ​ഹാ​പോ​ഹ​ങ്ങ​ൾ പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി. സ്ഫോ​ട​ക​വ​സ്തു​വാ​ണെ​ന്നും വൈ​കാ​തെ പൊ​ട്ടി​ത്തെ​റി​ക്കു​മെ​ന്നു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ളു​ണ്ടാ​യി.

പോ​ലീ​സും സു​ര​ക്ഷാ​ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തി. ആ​ളു​ക​ളെ പ്ര​ദേ​ശ​ത്തു​നി​ന്ന് ഒ​ഴി​പ്പി​ച്ചു.ഏ​ക​ദേ​ശം 1.5 മീ​റ്റ​റാ​ണ് ഗോ​ള​ത്തി​ന്‍റെ വ്യാ​സം. വി​ദ​ഗ്ധ​ര​ട​ങ്ങി​യ സം​ഘം എ​ക്‌​സ്-​റേ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ഗോ​ള​ത്തി​ന്‍റെ അ​ന്ത​ർ​ഭാ​ഗം പ​രി​ശോ​ധി​ച്ചു.

അ​കം പൊ​ള്ള​യാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​തോ​ടെ ആ​ശ​ങ്ക​യൊ​ഴി​ഞ്ഞു. ഉ​ഗ്ര​ശേ​ഷി​യു​ള്ള മൈ​ൻ ക​ട​ലി​ലൂ​ടെ ഒ​ഴു​കി തീ​ര​ത്ത​ടി​ഞ്ഞ​താ​ണെ​ന്നാ​ണ് അ​ധി​കൃ​ത​ർ ക​രു​തി​യ​ത്.

സു​ര​ക്ഷാ​വ​സ്ത്രം ധ​രി​ച്ച് അ​തീ​വ ജാ​ഗ്ര​ത​യോ​ടെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​ത്.ഇ​രു​ന്പു​ഗോ​ള​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​യ്ക്കു​ക​യും വൈ​കാ​തെ വൈ​റ​ലാ​കു​ക​യും ചെ​യ്തു.

ബീ​ച്ചി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന സ​ന്ദ​ർ​ശ​നി​രോ​ധ​നം ഇ​പ്പോ​ൾ പി​ൻ​വ​ലി​ച്ചി​ട്ടു​ണ്ട്. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക​ൾ​ക്കും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കു​മാ​യി ഇ​രു​ന്പു​ഗോ​ളം ഉ​ദ്യോ​ഗ​സ്ഥ​ർ അ​വി​ടെ​നി​ന്നു കൊ​ണ്ടു​പോ​യി.

Related posts

Leave a Comment