കണ്ണൂര്‍: എം.വി.ഗോവിന്ദന് നയിക്കുന്ന സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പഞ്ചായത്തംഗം അയച്ച ഭീഷണി സന്ദേശം പുറത്ത്.
കണ്ണൂര്‍ മയ്യില്‍ പഞ്ചായത്തംഗം സി.സുചിത്ര വാട്ട്സ്ആപ്പ് ഗ്രൂപ്പിലിട്ട സന്ദേശമാണ് പുറത്തുവന്നത്. ജാഥയ്ക്ക് പോകാത്തവര്‍ക്ക് ജോലി നല്കുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞ ബുധനാഴ്ചയാണ് തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കിയത്. ഇതില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച വൈകിട്ടാണ് സുചിത്ര വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശമിട്ടത്.
നാളെ ഗോവിന്ദന്റെ ജാഥയുടെ പരിപാടി രാവിലെ തളിപ്പറമ്പിലാണ്. മുഴുവന്‍ തൊഴിലുറപ്പ് തൊഴിലാളികളും അതില്‍ പങ്കെടുക്കണം. പണിയുള്ള വാര്‍ഡിലെല്ലാം പണി ലീവാക്കിയാണ് പോകുന്നത്. ആരും ഒഴിഞ്ഞുപോകരുത്.
വരാന്‍ പറ്റാത്ത ആള്‍ക്കാരുണ്ടെങ്കില്‍ എന്നെ വിളിക്കാം. ഞാന്‍ അവരോട് അതിനുള്ള ഉത്തരം തന്നേക്കാം. അല്ലാതെ, പരിപാടിക്കൊന്നും പോകാത്ത ആള്‍ക്കാരാണെങ്കില്‍ അടുത്ത പണിന്റെ കാര്യം അന്നേരം നമ്മള് ചിന്തിക്കാം എന്നാണ് സന്ദേശം.