മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രു​ടെ വ്യാ​ജ സീ​ലും ഒ​പ്പും ഉപയോഗിച്ച് ‘സ്വ​ന്തം സാ​ക്ഷ്യ​പ​ത്രം’; ടൂ​റി​സ്റ്റ് ബ​സു​ടമകളുടെ തട്ടിപ്പ് പൊളിച്ച് എംവിഐ

 
കോ​ഴി​ക്കോ​ട്: സ്കൂ​ള്‍ വി​നോ​ദ​യാ​ത്ര​യ്ക്ക് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ക്ഷ്യ​പ​ത്രം സ്വ​യം ത​യാ​റാ​ക്കി ബ​സു​ട​ക​ള്‍. കോ​ഴി​ക്കോ​ട്ടെ ര​ണ്ട് അ​സി.​മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രു​ടെ (എം​വി​ഐ) വ്യാ​ജ സീ​ലും ഒ​പ്പും ഉ​പ​യോ​ഗി​ച്ചാ​ണ് ടൂ​റി​സ്റ്റ് ബ​സു​ട​മ​ക​ള്‍ വ്യാ​ജ സാ​ക്ഷ്യ​പ​ത്രം ത​യാ​റാ​ക്കി​യ​ത്.​

ന​ഗ​ര​ത്തി​ലെ ഒ​രു സ്കൂ​ളി​ല്‍നി​ന്ന് വി​നോ​ദ​യാ​ത്ര പോ​കാ​ന്‍ ടൂ​റി​സ്റ്റ് ബ​സു​ട​മ​ക​ള്‍ സ്വ​യം ത​യാ​റാ​ക്കി​യ സാ​ക്ഷ്യ​പ​ത്ര​ത്തി​ൽ എം​വി​ഐ പ്ര​വീ​ണ്‍ രാ​ജി​ന്‍റെ വ്യാ​ജ ഒ​പ്പും സീ​ലു​മാ​ണ് ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.

സാ​ക്ഷ്യ​പ​ത്ര​ത്തി​ന് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള പ്ര​ത്യേ​ക ഫോ​റ​ത്തി​ല്‍ വി​വ​ര​ങ്ങ​ള്‍ സ്വ​യം എ​ഴു​തി​ചേ​ര്‍​ത്തു.

ഫെ​ബ്രു​വ​രി ഒ​ന്‍​പ​തി​നു​ള്ള യാ​ത്ര​യ്ക്ക് ത​ലേ​ദി​വ​സം വാ​ഹ​നം പ​രി​ശോ​ധി​ച്ച​താ​യി കാ​ണി​ച്ചു.​ ഇ​തു​വ​രെ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​റെ​ണ്ണ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ൽ നാ​ലെ​ണ്ണ​ത്തി​ൽ പ്ര​വീ​ണ്‍ രാ​ജി​ന്‍റെ ഒ​പ്പും സീ​ലു​മാ​ണ്.

സം​ഭ​വ​ത്തി​ല്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹം കോ​ഴി​ക്കോ​ട് ആ​ർ​ടി​ഒ​യ്ക്ക് പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് ആ​ർ​ടി​ഒ ന​ട​ക്കാ​വ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

വ​ട​ക്കാ​ഞ്ചേ​രി​യി​ല്‍ വി​നോ​ദ​യാ​ത്ര​യ്ക്ക് പോ​യ ബ​സ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട് ഒ​ന്‍​പ​ത് വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ച​തി​നെ​തു​ട​ര്‍​ന്നാ​ണ് വി​നോ​ദ​യാ​ത്ര​യ്ക്ക് സാ​ക്ഷ്യ​പ​ത്രം നി​ര്‍​ബ​ന്ധ​മാ​ക്കി​യ​ത്.

Related posts

Leave a Comment