പാ​ല​ക്കാ​ട് കോ​ഴി​പ്പോ​ര് ന​ട​ത്തി​യ ഏ​ഴ് പേ​ര്‍ പി​ടി​യി​ല്‍; തൊണ്ടിമുതലായ കോഴികളെ കോടതിയിൽ സൂക്ഷിക്കാനാവില്ല; പോലീസ് ചെയ്തത് കണ്ടോ!


പാ​ല​ക്കാ​ട്: കോ​ഴി​പ്പോ​ര് ന​ട​ത്തി​യ ഏ​ഴ് പേ​ര്‍ ചി​റ്റൂ​രി​ല്‍ അ​റ​സ്റ്റി​ല്‍. ഇ​വ​രി​ല്‍​നി​ന്ന് ഏ​ഴ് കൊ​ത്തു​കോ​ഴി​ക​ളെ​യും 53000 രൂ​പ​യും നാ​ല് ബൈ​ക്കു​ക​ളും പോ​ലീ​സ്  പിടിച്ചെടുത്തു.

എ​രു​ത്തേ​മ്പ​തി സ്വ​ദേ​ശി​ക​ളാ​യ ക​തി​രേ​ശ​ന്‍(25), അ​ര​വി​ന്ദ് കു​മാ​ര്‍ (28), വ​ണ്ണാ​മ​ട സ്വ​ദേ​ശി ഹ​രി​പ്ര​സാ​ദ് (28), കൊ​ഴി​ഞ്ഞാ​മ്പാ​റ ദി​നേ​ശ് (31), പ​ഴ​നി​സ്വ​മി (65), ശ​ബ​രി (31), സ​ജി​ത് (28) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

കോ​ഴി​ക​ളെ സ്‌​റ്റേ​ഷ​നി​ല്‍ ലേ​ലം ചെ​യ്ത് വി​റ്റ ശേ​ഷം ആ ​തു​ക കോ​ട​തി​യി​ല്‍ കെ​ട്ടി​വ​യ്ക്കും. കോ​ഴി​ക​ളെ തൊ​ണ്ടി​മു​ത​ലാ​യി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​നു​ള്ള പ്രാ​യോ​ഗി​ക​മാ​യ ബു​ദ്ധി​മു​ട്ട് പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​നം.

Related posts

Leave a Comment