കോട്ടയം: രാജ്യത്തെ തകര്‍ക്കുന്ന വര്‍ഗീയ ശക്തികളെ അധികാരത്തില്‍നിന്നു പുറത്താക്കാന്‍ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മാതൃകയില്‍ ഇന്ത്യയിലെ പ്രാദേശിക കക്ഷികളെയും ജനാധിപത്യ മതേതരപാര്‍ട്ടികളെയും ഉള്‍പ്പെടുത്തിയുള്ള വിശാലമായ സഖ്യം രാജ്യത്തുണ്ടാകേണ്ടത് അനിവാര്യമാണെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ.മാണി എംപി.
കേരള കോണ്‍ഗ്രസ്-എം ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളുടെയും മണ്ഡലം പ്രസിഡന്റുമാരുടെയും സംയുക്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാര്‍ച്ച് 17ന് കോട്ടയത്ത് റബര്‍കര്‍ഷക മഹാസംഗമം സംഘടിപ്പിക്കും. മാര്‍ച്ച് 15 ന് മുമ്പായി നിയോജകമണ്ഡലം, മണ്ഡലം, വാര്‍ഡ് കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടന് എംപി, സ്റ്റീഫന്‍ ജോര്‍ജ്, വി.ടി. ജോസഫ്, സണ്ണി തെക്കേടം, സണ്ണി പാറപ്പറമ്പില്, ഔസേപ്പച്ചന് വാളിപ്ലാക്കല്‍, ബേബി ഉഴുത്തുവാല്‍, സഖറിയാസ് കുതിരവേലി, പെണ്ണമ്മ ജോസഫ്, ജോസ് പുത്തന്‍കാലാ, ടോബി തൈപ്പറമ്പില്‍, ജോസ് ഇടവഴിക്കല്‍, ബെപ്പിച്ചന്‍ തുരുത്തി, ജോജി കുറത്തിയാടന്‍, ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, എ.എം. മാത്യു ആനിത്തോട്ടം, ബെന്നി വടക്കേടം എന്നിവര്‍ പ്രസംഗിച്ചു.