തലയോലപ്പറമ്പ്: നായ വട്ടം ചാടിയതിനെതുടർന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ മരിച്ചു.
കൂടെയുണ്ടായിരുന്ന ഭാര്യ ബീവി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വെട്ടിക്കാട്ട്മുക്ക് വരവുകാലയിൽ സാലി (59)യാണ് മരിച്ചത്. ശനിയാഴ്ച രാത്രി 7.30നു വടകര ഉദയ പറമ്പത്ത് ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം.
നായ ഒരു ബൈക്കിൽ തട്ടിയ ശേഷം ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ടു മറഞ്ഞ ഓട്ടോയിൽ നിന്നും സാലിയെ ഉടൻതന്നെ നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു പ്രഥമശുശ്രൂഷ നൽകി .
പിന്നീട് തെള്ളകത്തെയും പാലായിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കി.
മക്കൾ: ഷുക്കൂർ ( പോലീസ് കോൺസ്റ്റബിൾ കുറവിലങ്ങാട്), മൻസൂർ, (ഗൾഫ്). മരുമക്കൾ : ഹസീന, തസ്നി. തലയോലപ്പറമ്പ് പോലീസ് മേൽനടപടി സ്വീകരിച്ചു.