എനിക്കിപ്പോൾ ഇൻസ്റ്റഗ്രാം ഒരു വരുമാന മാർഗം കൂടിയാണ്. പറക്കും തളിക ഫസ്റ്റ്ഡേ സിനിമ കാണാൻ പോയപ്പോൾ എനിക്ക് ടിക്കറ്റ് കിട്ടിയില്ല.
പിന്നെ രാത്രിയാണ് സിനിമ കണ്ടത്. മക്കൾ വന്നശേഷം ക്ഷമ പഠിക്കുന്നുണ്ട്. മലയാളം പറയാനാണ് എനിക്കിഷ്ടം. മക്കളും മലയാളം പറയണമെന്നാണ് എന്റെ ആഗ്രഹം.
മക്കൾക്ക് മലയാളം അറിയില്ലെന്ന് പറയുന്നത് എനിക്കിഷ്ടമല്ല. ആവശ്യത്തിനുള്ള പഞ്ചാബിയെ ഞാൻ പഠിച്ചിട്ടുള്ളു. പക്ഷെ എനിക്ക് കാര്യങ്ങൾ മനസിലാകും.
ഒരു പാൻ ഇന്ത്യൻ കുടുംബമാണ്. സിനിമയുടെ ഒന്നും അറിയാത്ത കാലത്താണ് പറക്കും തളിക ചെയ്തത്.
അഭിനയം എന്താന്ന് അറിയാതെ അഭിനയിച്ചതാണ്. ദിലീപേട്ടൻ എനിക്ക് ഏട്ടൻ എന്നൊരു ഫീലാണ്. അന്നും ഇന്നും അദ്ദേഹത്തോട് ആ സ്നേഹമുണ്ട്.
-നിത്യ ദാസ്