അവൾ എന്‍റെ കുഞ്ഞനിയത്തിയായിരുന്നു… കൂ​ട്ടു​കാ​രി​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ വീ​ട്ടു​വ​ള​പ്പി​ൽ സ്ഥ​ലം വി​ട്ടുന​ല്കി വി​ദ്യാ​ർ​ഥി​നി; രസികയുടെ മരണത്തിൽ കണ്ണീർ പൊഴിച്ച് നാട്ടുകാർ

കോ​​​ട്ട​​​യം: കൂ​​​ട്ടു​​​കാ​​​രി​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം സം​​​സ്ക​​​രി​​​ക്കാ​​​ൻ സ്വ​​​ന്തം വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ൽ സ്ഥ​​​ലം വി​​​ട്ടു​​ന​​​ല്കി വി​​​ദ്യാ​​​ർ​​​ഥി​​​നി മാ​​​തൃ​​​ക​​​യാ​​​യി.

കോ​​​ട്ട​​​യം കൊ​​​ല്ലാ​​​ട് വ​​​ട്ട​​​ക്കു​​​ന്നേ​​​ൽ ഇ​​​ര​​​ട്ട​​​പ്ലാം​​​മൂ​​​ട്ടി​​​ൽ ഇ.​​​ആ​​​ർ. രാ​​​ജീ​​​വി​​​ന്‍റെ മ​​​ക​​​ൾ കോ​​​ട്ട​​​യം മൗ​​​ണ്ട് കാ​​​ർ​​​മ​​​ൽ സ്കൂ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​യി​​​രു​​​ന്ന ര​​​സി​​​ക (15)യു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​മാ​​​ണ് ര​​​സി​​​ക​​​യു​​​ടെ കൂ​​​ട്ടു​​​കാ​​​രി ശ്രീ​​​ക്കു​​​ട്ടി​​​യു​​​ടെ വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ൽ സം​​​സ്ക​​​രി​​​ച്ച​​​ത്.

അ​​​യ​​​ൽ​​​വാ​​​സി​​​യാ​​​യ ശ​​​ശി-​​​ഓ​​​മ​​​ന ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​ണ് ശ്രീ​​​ക്കു​​​ട്ടി.മ​​​ഞ്ഞ​​​പ്പി​​​ത്തം മൂ​​​ലം ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി 7.30നാ​​​ണ് സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കെ ര​​​സി​​​ക​​​യു​​​ടെ ആ​​​ക​​​സ്മി​​​ക​ മ​​​ര​​​ണം സം​​​ഭ​​​വി​​​ക്കു​​​ന്ന​​​ത്.

ര​​​സി​​​ക​​​യു​​​ടെ മ​​​ര​​​ണം കൊ​​​ല്ലാ​​​ട് ഗ്രാ​​​മ​​​ത്തെ​​​യാ​​​കെ അ​​​തീ​​​വ ദുഃ​​​ഖ​​​ത്തി​​​ൽ ആ​​​ഴ്ത്തി​​​യി​​​രു​​​ന്നു. കേ​​​വ​​​ലം ര​​​ണ്ട് സെ​​​ന്‍റ് സ്ഥ​​​ലം മാ​​​ത്രം ഉ​​​ള്ള രാ​​​ജീ​​​വും കു​​​ടും​​​ബ​​​വും മ​​​ക​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹം സം​​​സ്ക​​​രി​​​ക്കാ​​​ൻ മാ​​​ർ​​​ഗ​​​മി​​​ല്ലാ​​​തെ വി​​​ഷ​​​മി​​​ച്ചു.

പൊ​​​തു​​​ശ്മ​​​ശാ​​​ന​​​ത്തി​​​ൽ സം​​​സ്കാ​​​രം ന​​​ട​​​ത്തു​​​ന്ന​​​തി​​​ൽ ഇ​​​വ​​​ർ തൃ​​​പ്ത​​​ര​​​ല്ലാ​​​യി​​​രു​​​ന്നു. ഈ ​​​സ​​​മ​​​യ​​​ത്താ​​​ണ് അ​​​ടു​​​ത്ത​​​വീ​​​ട്ടി​​​ലെ ശ്രീ​​​ക്കു​​​ട്ടി ര​​​ക്ഷി​​​താ​​​ക്ക​​​ളു​​​മാ​​​യി ആ​​​ലോ​​​ചി​​​ച്ചു ത​​​ങ്ങ​​​ളു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ത്തെ​​​പ്പോ​​​ലെ ക​​​ഴി​​​ഞ്ഞു​​​വ​​​ന്നി​​​രു​​​ന്ന കൂ​​​ട്ടു​​​കാ​​​രി ര​​​സി​​​ക​​​യ്ക്കു​​​വേ​​​ണ്ടി ത​​​ങ്ങ​​​ളു​​​ടെ നാ​​​ല് സെ​​​ന്‍റ് പു​​​ര​​​യി​​​ട​​​ത്തി​​​ന്‍റെ ഒ​​​രു ഭാ​​​ഗ​​​ത്തു ചി​​​ത​​​യൊ​​​രു​​​ക്കാ​​​ൻ സ്ഥ​​​ലം ന​​​ൽ​​​കി​​​യ​​​ത്.

ഡി​​​ഗ്രി പ​​​ഠ​​​നം ക​​​ഴി​​​ഞ്ഞു നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ് ശ്രീ​​​ക്കു​​​ട്ടി.

Related posts

Leave a Comment