തിരുവനന്തപുരം: നികുതി പിരിവിലെ കെടുകാര്യസ്ഥതയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ച് സ്പീക്കർ.
ഇതിൽ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.നികുതി പിരിവിൽ സർക്കാരിന്റേത് കെടുകാര്യസ്ഥതയാണെന്നും ഗൗരവമുള്ള ഈ വിഷയം ചർച്ച ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഭയിൽ പറഞ്ഞു.
എന്നാൽ വിഷയം സബ് മിഷനായി ഉന്നയിക്കാമെന്ന് സ്പീക്കർ നിർദേശിച്ചു. സർക്കാരിന് ചർച്ചയെ ഭയമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ചർച്ചയില്ലെങ്കിൽ പിന്നെ എന്ത് നിയമസഭയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
തുടർന്ന് അടിയന്തിര പ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോകുകയായിരുന്നു.