പ്ര​ണ​യം നി​ര​സി​ച്ച​തി​ന്‍റെ പേ​രി​ല്‍ പ്ല​സ്‌​വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​ക്ക് മ​ര്‍​ദ​നം! യുവാവിനെ നാ​ട്ടു​കാ​ര്‍ പോ​ലീ​സി​ലേ​ല്‍​പ്പി​ച്ചു; സംഭവം നെയ്യാറ്റിന്‍കരയില്‍

തി​രു​വ​ന​ന്ത​പു​രം: പ്ര​ണ​യം നി​ര​സി​ച്ച​തി​ന്‍റെ പേ​രി​ല്‍ പ്ല​സ്‌​വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​ക്ക് മ​ര്‍​ദ​നം. നെ​യ്യാ​റ്റി​ന്‍​ക​ര കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പ​ത്തു​വ​ച്ച് ഇ​ന്ന് രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വം.

ഉ​ച്ച​ക്ക​ട സ്വ​ദേ​ശി റോ​ണി(20) ആ​ണ് പെ​ണ്‍​കു​ട്ടി​യെ മ​ര്‍​ദി​ച്ച​ത്. ഇ​യാ​ളെ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു​വ​ച്ച് പോ​ലീ​സി​ലേ​ല്‍​പ്പി​ച്ചു.

സം​ഭ​വ​സ​മ​യ​ത്ത് ഇ​യാ​ളു​ടെ ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​വ​ര്‍​ക്കാ​യു​ള്ള തി​ര​ച്ചി​ല്‍ പോ​ലീ​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ചൊ​വ്വാ​ഴ്ച ഇ​തേ​സ്ഥ​ല​ത്ത് വ​ച്ച് പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച പെ​ണ്‍​കു​ട്ടി​യെ 17കാ​ര​ന്‍ മ​ര്‍​ദി​ച്ചി​രു​ന്നു. നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​റെ​ടു​ത്ത് ര​ക്ഷ​പെ​ട്ട ഇ​യാ​ള്‍ വ​ഴി​യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു. മ​റ്റ് ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ലും കാ​റി​ടി​ച്ചു.

ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പോ​ലീ​സ് പി​ന്നീ​ട് സ്റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു.

Related posts

Leave a Comment