മി​ടു​മി​ടു​ക്കി​! ര​ണ്ടു വ​യ​സി​നു​ള്ളി​ൽ ഏ​വ​രെ​യും അ​തി​ശ​യി​പ്പി​ച്ചു​; ക​ര​സ്ഥ​മാ​ക്കി​യത്‌ ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡും ക​ലാം​സ് വേ​ൾ​ഡ് റിക്കാർ​ഡും

എ​രു​മേ​ലി: ര​ണ്ടു വ​യ​സി​നു​ള്ളി​ൽ ഏ​വ​രെ​യും അ​തി​ശ​യി​പ്പി​ച്ചു​കൊ​ണ്ട് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡും ക​ലാം​സ് വേ​ൾ​ഡ് റിക്കാർ​ഡും ക​ര​സ്ഥ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ചേ​ന​പ്പാ​ടി മ​റ്റേ​ന്നാ​ൽ വീ​ട്ടി​ൽ മ​ഹേ​ഷി​ന്‍റെ​യും ഗ്രീ​ഷ്മ​യു​ടെ​യും മ​ക​ൾ ശ്രേ​യ എം. ​നാ​യ​ർ എ​ന്ന കൊ​ച്ചു​മി​ടു​ക്കി.

ഡി​സം​ബ​ർ 28ന് ​ര​ണ്ടാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച ശ്രേ​യ​മോ​ൾ എ​ക്സ്ട്രാ ഓ​ർ​ഡി​ന​റി ഗ്രാ​സ്പിം​ഗ് പ​വ​ർ ജീ​നി​യ​സ് കി​ഡ് എ​ന്ന ക​ലാം​സ് വേ​ൾ​ഡ് റിക്കാർഡും ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റിക്കാർ​ഡു​മാ​ണ് ക​ര​സ്ഥ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഏ​റ്റ​വും ചെ​റി​യ പ്രാ​യ​ത്തി​ൽ വി​വി​ധ​ങ്ങ​ളാ​യ 250ൽ ​അ​ധി​കം വി​വ​ര​ങ്ങ​ൾ ഹൃ​ദ്യസ്ഥം ആ​ക്കി, അ​വ ഉ​ത്ത​ര​ങ്ങ​ളാ​യി ചു​റു​ചു​റു​ക്കോ​ടെ പ​റ​ഞ്ഞ​തി​നാ​ണ് അ​വാ​ർ​ഡ്.

വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ, വ​ന്യ​ജീ​വി​ക​ൾ, പ​ക്ഷി​ക​ൾ, പ​ഴ​ങ്ങ​ൾ, അ​രു​മ​ മൃ​ഗ​ങ്ങ​ൾ, വാ​ഹ​ന​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, മത്സ്യ​ങ്ങ​ൾ, ജീ​വി​ക​ളു​ടെ ശ​ബ്ദ​ങ്ങ​ൾ തു​ട​ങ്ങി 250ൽ ​അ​ധി​കം വാ​ക്കു​ക​ളും പേ​രു​ക​ളും ശ​ബ്ദ​ങ്ങ​ളും ശ്രേ​യ​മോ​ൾ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​ഞ്ഞു.

പി​താ​വ് മ​ഹേ​ഷ് എ​സ്. നാ​യ​ർ ഒ​മാ​നി​ൽ ജോ​ലി ചെ​യ്യു​ന്നു. മാ​താ​വ് ഗ്രീ​ഷ്മ​യും വ​ല്യ​മ്മ ശ്രീ​ല​ത​യു​മാ​ണ് കു​ഞ്ഞി​ന്‍റെ അ​തി​ശ​യ​ക​ര​മാ​യ ക​ഴി​വു​ക​ൾ ക​ണ്ട​ത്തി മി​ക​ച്ച രീ​തി​യി​ൽ പ്രോ​ത്സാ​ഹ​നം ന​ൽ​കി വ​രു​ന്ന​ത്.

Related posts

Leave a Comment