അ​ജ​യ് എ​യ​ര്‍​ഫോ​ഴ്‌​സി​ലെ ജോ​ലി ഉ​പേ​ക്ഷി​ച്ച​ത് എന്തിന് ? എ​യ​ർ​ഫോ​ഴ്സ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​നും ഭാ​ര്യ​യും ജീ​വ​നൊ​ടു​ക്കി; ഒ​രു വ​ര്‍​ഷം മു​ന്‍​പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം….

ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ എ​യ​ര്‍​ഫോ​ഴ്‌​സ് മു​ന്‍ ഉ​ദ്യോ​ഗ​സ്ഥ​നെ​യും ഭാ​ര്യ​യെ​യും ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. അ​ജ​യ് പാ​ല്‍(37), ഭാ​ര്യ മോ​ണി​ക്ക (32) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വി​ഷം ഉ​ള്ളി​ല്‍ ചെ​ന്നാ​ണ് ഇ​രു​വ​രും മ​രി​ച്ച​ത്. അ​ജ​യ്‌​യെ ബോ​ധ​ര​ഹി​ത​നാ​യി മോ​ണി​ക്ക​യാ​ണ് ആ​ദ്യം ക​ണ്ട​ത്. ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും അ​ദ്ദേ​ഹം മ​രി​ച്ചി​രു​ന്നു.

ഇ​തി​നെ തു​ട​ര്‍​ന്ന് ക​ടു​ത്ത മാ​ന​സി​ക​സം​ഘ​ര്‍​ഷ​ത്തി​ലാ​യ മോ​ണി​ക്ക വീ​ട്ടി​ലെ​ത്തി വി​ഷം ക​ഴി​ക്കു​ക​യാ​യി​രു​ന്നു. അ​ട​ച്ചി​ട്ടി​രു​ന്ന വീ​ട് പോ​ലീ​സെ​ത്തി തു​റ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് മോ​ണി​ക്ക​യെ​യും മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഒ​രു വ​ര്‍​ഷം മു​ന്‍​പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. അ​ടു​ത്തി​ടെ​യാ​ണ് അ​ജ​യ് എ​യ​ര്‍​ഫോ​ഴ്‌​സി​ലെ ജോ​ലി ഉ​പേ​ക്ഷി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment